ഖൈബർ പഖ്തൂൺഖ്വ: പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ലശ്കറെ ത്വയ്യിബയുടെ മുൻ കമാൻഡർ അക്രം ഖാനെ വെടിവെച്ച് കൊന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിൽവെച്ച് അജ്ഞാതരായ ആയുധധാരികളാണ് അക്രം ഖാനെ വധിച്ചത്. അക്രം ഗാസി എന്നാണ് അക്രം ഖാൻ അറിയപ്പെട്ടിരുന്നത്.
പാക്കിസ്താനിൽ ഇന്ത്യ വിരുദ്ധ പ്രസംഗങ്ങൾ നടത്തിയിരുന്ന അക്രം ഖാൻ, 2018 മുതൽ 2020 വരെയാണ് ലശ്കറെ ത്വയ്യിബയുടെ റിക്രൂട്ട്‌മെന്റ് സെല്ലിൽ പ്രവർത്തിച്ചിരുന്നത്.
ഒക്ടോബറിൽ പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ഷാഹിദ് ലത്തീഫിനെ പാകിസ്താനിൽവെച്ച് വെടിവെച്ച് കൊന്നിരുന്നു. 2016ൽ പത്താൻകോട്ട് വ്യോമ കേന്ദ്രത്തിൽ നുഴഞ്ഞു കയറി ആക്രമണം നടത്തിയ നാല് ഭീകരർക്ക് സഹായം ചെയ്തത് ഇയാളായിരുന്നു.
സെപ്റ്റംബറിൽ, പാക് അധീന കശ്മീരിലെ റാവൽകോട്ടിലെ അൽ ഖുദൂസ് പള്ളിക്കുള്ളിൽ വെച്ച് ലശ്കറിന്റെ മുതിർന്ന കമാൻഡറായ അബു ഖാസിം എന്ന റിയാസ് അഹമ്മദിനെ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊന്നിരുന്നു. പ്രാർഥക്കിടെ തലക്ക് വെടിയേറ്റാണ് ഇയാൾ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.