വാഷിങ്ടൺ: ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ തൗ താവോയ്ക്ക് നാല് വർഷവും ഒമ്പത് മാസവും തടവ് ശിക്ഷ വിധിച്ചു. കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ താവോ തയാറായിട്ടില്ല.
കേസിലെ മുഖ്യപ്രതിയായ ഡെറിക് ഷോവിന് 2021 ജൂണിൽ 22.5 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതി ക്രൂരതയാണ് ഷോവിൻ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
2020 മെയ് 25ന് ആണ് ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ജോർജ് ഫ്ലോയിഡിനെ പൊലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല -എന്ന് പറയുന്ന ഫ്ലോയിഡിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചിരുന്നു. ഫ്ലോയിഡിന്റെ കൊലപാതകത്തിൽ ലോകമെമ്പാടും ശക്തമായ പ്രതിഷേധമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.