ഇമ്രാൻ ഖാൻ ജയിലിലെ ഇരുട്ടറയിൽ, മക്കളെ വിളിക്കാൻ അനുവദിക്കുന്നില്ലെന്ന് മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്ത്

ഇസ്‍ലാമാബാദ്: തന്റെ മുൻ ഭർത്താവും പാകിസ്താൻ മുൻ പ്രധാനമന്ത്രിയുമായ  ഇമ്രാൻ ഖാന് ജയിലിൽ പീഡനമെന്ന് മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്ത്. ജയിലിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികാരികൾ ഇരുട്ടറയിൽ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ആഴ്ചതോറും മക്കളെ വിളിക്കാൻ അനുവദിക്കുന്നില്ലെന്നും ജെമീമ ഗോൾഡ്സ്മിത്ത് ആരോപിച്ചു.

ഇസ്‍ലാമാബാദിൽ നടക്കുന്ന ദ്വിദിന എസ്‌.സി.ഒ ഉച്ചകോടിക്ക് പാകിസ്താൻ സർക്കാർ ആതിഥേയത്വം വഹിക്കുന്നതിനിടെയാണ് ജെമീമയുടെ ആരോപണം.


ലണ്ടനിൽ താമസിക്കുന്ന ബ്രിട്ടീഷുകാരായ മക്കളായ സുലൈമാൻ, കാസിം ഖാൻ എന്നിവരിലേക്കുള്ള അദ്ദേഹത്തിന്റെ ആഴ്ച തോറുമുള്ള ഫോൺ വിളികൾ സെപ്റ്റംബർ 10 മുതൽ ലഭിക്കുന്നി​ല്ലെന്നും അവർ പറഞ്ഞു. പാകിസ്താൻ അധികാരികൾ എല്ലാ കോടതി വിചാരണകളും മാറ്റിവെച്ചതായും മുൻ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സന്ദർശനങ്ങൾ പൂർണമായും നിർത്തൽ ചെയ്തതായും ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത പോസ്റ്റിൽ അവർ ആരോപിച്ചു.

അതിനിടെ, ഉച്ചകോടിക്ക് മുമ്പായി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്‍ലാമാബാദിൽ മാർച്ച് ചെയ്യാൻ ശ്രമിച്ച നൂറുകണക്കിന് അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഓഗസ്റ്റ് അഞ്ചിന് അറസ്റ്റിലായതിനെത്തുടർന്ന് ഖാൻ ഇപ്പോൾ റാവൽപിണ്ടിയിലെ ആദിയാല ജയിലിലാണ്

‘അദ്ദേഹത്തിന്റെ സെല്ലിലെ ലൈറ്റുകളും വൈദ്യുതിയും ഓഫാക്കിയെന്നും സെല്ലിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദക്കില്ലെന്നുമുള്ള റിപ്പോർട്ടുകൾ തങ്ങൾക്ക് ലഭിച്ചതായും അവർ പറഞ്ഞു. പാകിസ്ഥാൻ സർക്കാർ ഇമ്രാൻ ഖാനോട് മാത്രമല്ല, അദ്ദേഹത്തിൻ്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളോടും മോശമായി പെരുമാറുകയാണെന്നും അവരെയും എല്ലാ രാഷ്ട്രീയ എതിർപ്പിനെയും നിശബ്ദരാക്കാനുള്ള ശ്രമമാണെന്നും ഗോൾഡ്സ്മിത്ത് ആരോപിച്ചു. 1995ൽ ബ്രിട്ടീഷ് പൗരയായ ജെമീമ ഗോൾഡ്സ്മിത്തിനെ ഇമ്രാൻ ഖാൻ വിവാഹം ചെയതെങ്കിലും 2004ൽ അവരെ വിവഹമോചനം ചെയ്തു.

Tags:    
News Summary - Ex-Wife Jemima Goldsmith Says Imran Khan Is Not Allowed To Call His Children In The Dark Room Of Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.