ന്യൂഡൽഹി: കോവിഡ് ഗുരുതരമായവരെ ചികിത്സിച്ചിരുന്ന റൊമാനിയൻ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ10 മരണം. അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. തീ പടരാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ഒരു ഡോക്ടറും ഉൾപ്പെടും. ഡോക്ടർക്ക് 40 ശതമാനം പൊള്ളേലറ്റിട്ടുണ്ട്. ഡോക്ടറെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഗുരുതര പരിക്കേറ്റ ആറുേപരെ റൊമാനിയൻ നഗരമായ ലാസിയിലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രി നേലു തതാരു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.