ഇ​സ്രായേൽ ആക്രമണത്തിൽ കാലുകൾ നഷ്ടമായ അഹ്മദ് ഷബാത്

ആശുപത്രിക്കിടക്കയിൽ. സമീപം മാതൃസഹോദരൻ ഇബ്രാഹിം അബു അംഷെ

ആദ്യം അഹ്മദിന് കുടുംബം നഷ്ടമായി, പിന്നെ കാലുകളും

ഗ​സ്സ: ത​ന്റെ കാ​ലു​ക​ൾ ന​ഷ്ട​മാ​യെ​ന്ന് അ​ഹ്മ​ദ് ഷ​ബാ​ത് എ​ന്ന മൂ​ന്നു​വ​യ​സ്സു​കാ​ര​ൻ ഇ​പ്പോ​ഴും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പു​റ​ത്ത് ന​ട​ക്കാ​ൻ പോ​ക​ണ​മെ​ന്നാ​ണ് മാ​തൃ​സ​ഹോ​ദ​ര​ൻ ഇ​ബ്രാ​ഹിം അ​ബു അം​ഷെ​യോ​ട് അ​വ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​ടു​ത്ത വേ​ദ​ന അ​വ​ൻ അ​നു​ഭ​വി​ക്കു​ന്നു​ണ്ടാ​കും. ത​ല​വേ​ദ​ന​ക്ക് ന​ൽ​കു​ന്ന അ​​ക​മോ​ൾ (പാ​ര​സെ​റ്റ​മോ​ൾ) ഗു​ളി​ക മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ൽ ഉ​ള്ളൂ.

ബൈ​ത് ഹ​നൂ​നി​ലെ അ​ഹ്മ​ദി​ന്റെ കു​ടും​ബ​വീ​ടി​ന് ഇ​സ്രാ​യേ​ൽ ബോം​ബി​ടു​ന്ന​ത് ആ​ക്ര​മ​ണം ആ​രം​ഭി​ച്ച ആ​ദ്യ ദി​വ​സ​മാ​ണ്. ര​ണ്ട് വ​യ​സ്സു​ള്ള സ​ഹോ​ദ​ര​ൻ മ​ഹ്മൂ​ദ് ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ കു​ടും​ബ​വും കൊ​ല്ല​പ്പെ​ട്ടു. മാ​താ​പി​താ​ക്ക​ൾ, മൂ​ത്ത സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ്, വ​ല്യൂ​പ്പ​യും വ​ല്യൂ​മ്മ​യും, അ​മ്മാ​വ​നും അ​മ്മാ​യി​യും... എ​ല്ലാ​വ​രും പോ​യി.

കു​ടും​ബ​ത്തെ അ​ട​ക്കം ചെ​യ്യാ​ൻ ഇ​ബ്രാ​ഹിം സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​യ​പ്പോ​ൾ അ​ഹ്മ​ദി​നെ അ​യ​ൽ​വാ​സി​ക​ൾ ഇ​ന്തോ​നേ​ഷ്യ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു. അ​വി​ടു​ന്നാ​ണ് ശൈ​ഖ് റ​ദ്‍വാ​നി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ ബോം​ബ് വീ​ണ​പ്പോ​ൾ പ​രി​ഭ്രാ​ന്തി കാ​ര​ണം അ​വി​ടെ​നി​ന്ന് മാ​റാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി.

തു​ട​ർ​ന്ന് അ​ൽ ന​സ്ർ ഭാ​ഗ​ത്തെ യു.​എ​ൻ സ്കൂ​ളി​ലെ​ത്തി. ഒ​രു രാ​ത്രി​യാ​ണ് അ​വി​ടെ ചെ​ല​വ​ഴി​ച്ച​ത്. അ​ന്ന് രാ​വി​ലെ സ്‌​കൂ​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ഒ​ഴി​യ​ണ​മെ​ന്നും പ​റ​ഞ്ഞ് ഇ​സ്രാ​യേ​ൽ സൈ​ന്യം ല​ഘു​ലേ​ഖ വി​ത​റി. അ​ങ്ങ​നെ​യാ​ണ് നു​സൈ​റാ​ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ മ​റ്റൊ​രു യു.​എ​ൻ സ്കൂ​ളി​ലേ​ക്ക് പോ​യ​തെ​ന്ന് ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.

ഒ​രു​മാ​സം അ​വി​ടെ താ​മ​സി​ച്ചു. ഇ​ബ്രാ​ഹി​മി​ന്റെ ഇ​ള​യ സ​ഹോ​ദ​ര​ൻ സാ​ലി​ഹു​മാ​യി അ​ഹ്മ​ദ് ഇ​ക്കാ​ല​യ​ള​വി​ൽ കൂ​ടു​ത​ൽ അ​ടു​ത്തു. ഇ​ട​ക്കി​ടെ അ​ഹ്മ​ദ് നി​ല​വി​ളി​ച്ച് എ​ഴു​ന്നേ​ൽ​ക്കു​മാ​യി​രു​ന്നു. സാ​ലി​ഹ് ആ​ശ്വ​സി​പ്പി​ക്കു​​മ്പോ​ഴാ​ണ് അ​വ​ൻ അ​ട​ങ്ങി​യി​രു​ന്ന​ത്.

അ​ന്ന് ന​വം​ബ​ർ 13. അ​ഹ്മ​ദി​ന് സാ​ലി​ഹി​നൊ​പ്പം ക​ട​യി​ൽ പോ​ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. സ്‌​കൂ​ളി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ പ്ര​ദേ​ശ​ത്ത് സ്‌​ഫോ​ട​ന പ​ര​മ്പ​ര ഉ​ണ്ടാ​യി. ആ​ളു​ക​ളെ ക്ലാ​സ് മു​റി​ക​ളി​ലേ​ക്ക് ക​യ​റ്റാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​രി​ൽ ഇ​ബ്രാ​ഹി​മും ഉ​ണ്ടാ​യി​രു​ന്നു. ത​ന്റെ സ​ഹോ​ദ​ര​നും മ​രു​മ​ക​നും പു​റ​ത്ത് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത് ഇ​ബ്രാ​ഹിം അ​റി​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല.

അ​ഹ്മ​ദ് കാ​ലു​ക​ളി​ല്ലാ​തെ നി​ല​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ട ഇ​ബ്രാ​ഹിം ആം​ബു​ല​ൻ​സ് കാ​ണു​ന്ന​തു​വ​രെ അ​വ​നെ​യും എ​ടു​ത്ത് ഓ​ടി. സാ​ലി​ഹി​നെ പ​രി​ക്കേ​റ്റ​വ​രു​ടെ ഇ​ട​യി​ൽ തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടി​ല്ല. ഉ​ള്ളി​ൽ ഭ​യം നി​ഴ​ലി​ച്ച് അ​യാ​ൾ മോ​ർ​ച്ച​റി എ​വി​ടെ​യാ​ണെ​ന്ന് ചോ​ദി​ച്ചു. ആ​വ​ര​ണം മാ​റ്റി സ​ഹോ​ദ​ര​ന്റെ ചേ​ത​ന​യ​റ്റ ശ​രീ​രം ക​ണ്ട​പ്പോ​ൾ ഇ​ബ്രാ​ഹിം മ​ര​വി​ച്ച് പോ​യി​രു​ന്നു.

26കാ​ര​നാ​യ സാ​ലി​ഹി​ന്റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. സൂ​ര്യാ​സ്ത​മ​യ സ​മ​യ​ത്ത് അ​വ​ർ സാ​ലി​ഹി​നെ അ​ട​ക്കം ചെ​യ്തു. അ​ഹ്മ​ദി​ന്റെ കാ​ര്യ​ത്തി​ൽ ഇ​ബ്രാ​ഹി​മി​ന് ആ​ശ​ങ്ക​യു​ണ്ട്. ഒ​ന്ന​ര വ​യ​സ്സു​ള്ള ത​ന്റെ മ​ക​ളോ​ടൊ​പ്പം അ​വ​നെ പൊ​ന്നു​പോ​ലെ നോ​ക്കു​മെ​ന്ന് അ​യാ​ൾ മ​ന​സ്സി​ലു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, അ​വ​ന്റെ ഉ​മ്മ​യു​ടെ പ​ക​ര​മാ​വാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല​ല്ലോ. ഉ​മ്മ അ​വ​നെ വ​ള​രെ​യ​ധി​കം സ്നേ​ഹി​ച്ചി​രു​ന്നു​വെ​ന്നും ഇ​പ്പോ​ൾ അ​വ​ർ സ്വ​ർ​ഗ​ത്തി​ലാ​ണെ​ന്നും ഇ​ബ്രാ​ഹിം അ​വ​നോ​ട് പ​റ​ഞ്ഞു... ക​റു​ത്ത താ​ടി​​യി​ലേ​ക്ക് ക​ണ്ണു​നീ​ർ ഒ​ഴു​ക്കി​ക്കൊ​ണ്ട്.

Tags:    
News Summary - First Ahmad lost his family then his legs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.