പോർട് മോറസ്ബി: പാപ്വന്യൂഗിനിയിൽ ഭൂകമ്പത്തിൽ അഞ്ചുപേർ മരിച്ചു. വടക്കുകിഴക്കൻ നഗരമായ കൈനാൻടുവിൽ പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 6.46നാണ് ഭൂകമ്പമാപിനിയിൽ 7.6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യം സൂനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.
അതേസമയം, കടലിൽ ചെറിയ അസ്ഥിരതക്ക് സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ മധ്യമേഖലയിൽ 2018ൽ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 125 പേർ കൊല്ലപ്പെട്ടിരുന്നു.
അയൽരാജ്യമായ ഇന്തോനേഷ്യയിൽ 2004ൽ 9.1 ത്രീവത രേഖപ്പെടുത്തിയ ഭൂകമ്പവും സൂനാമിയുമുണ്ടാകുകയും 1.7 ലക്ഷം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മേഖലയിൽ 2.2 ലക്ഷം പേരാണ് അന്നത്തെ സംഭവത്തിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.