വാഷിങ്ടൺ: അമേരിക്കൻ ദേശീയ ഫുട്ബാൾ ലീഗിൽ നിറഞ്ഞുനിന്ന മുൻ താരം രണ്ടു കുട്ടികളെയുൾപെടെ അഞ്ചുപേരെ വെടിവെച്ചുകൊന്നു. ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. അമേരിക്കൻ ലീഗിൽ വിവിധ ക്ലബുകൾക്കായി കളിച്ച ഫിലിപ് ആദംസ് വ്യാഴാഴ്ചയാണ് സൗത് കരോലൈനയിൽ കൂട്ട വെടിവെപ്പ് നടത്തിയത്. പ്രമുഖ ഡോക്ടർ ഉൾപെടെ കൊല്ലപ്പെട്ടവരിൽ പെടും. 70 കാരനായ േഡാ. റോബർട്ട് ലെസ്ലി, ഭാര്യ ബാർബറ, എന്നിവരും അവരുടെ ചെറുമക്കളുമാണ് കൊല്ലപ്പെട്ടത്. ഒരാൾ അത്യാസന്ന നിലയിൽ ചികിത്സയിലാണ്.
ആക്രമണകാരണം വ്യക്തമല്ല. ഡോ. ലെസ്ലി നേരത്തെ ആദംസിനെ ചികിത്സിച്ച േഡാക്ടറാണെന്ന് റിപ്പോർട്ടുണ്ട്. നീണ്ട കാലം യു.എസിലെ ഹിൽ ജനറൽ ആശുപത്രിയിൽ ഡോക്ടറായിരുന്നു ഡോ. ലെസ്ലി.
ആറു സീസണുകളിലായി ദേശീയ ഫുട്ബാൾ ലീഗിൽ 78 മത്സരങ്ങളിൽ ഇറങ്ങിയ താരമാണ് ഫിലിപ് ആദംസ്. 2015ൽ പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു. തെന്റ മകന്‍റെ ആക്രമണത്തിനും മരണത്തിനും കാരണം ഫുട്ബാളാണെന്ന് ഫിലിപ് ആദംസിന്‍റെ പിതാവ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.