കാനഡയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു

ഒട്ടാവ: ശനിയാഴ്ച കാനഡയിലെ ഒന്റാറിയോ ഹൈവേയിൽ പാസഞ്ചർ വാൻ ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിച്ച് അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചതായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു. അപകടത്തിൽപെട്ടവർക്കായി ടൊറന്റോയിലെ ഇന്ത്യൻ എംബസി എല്ലാ സഹായവും നൽകുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

''കാനഡയിൽ ഹൃദയഭേദകമായ ദുരന്തം സംഭവിച്ചിരിക്കുന്നു. ശനിയാഴ്ച ടൊറന്റോക്ക് സമീപം വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിലാണ്.

ഇരകളുടെ കുടുംബാംഗങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു'' -അദ്ദേഹം ട്വീറ്റ് ചെയ്തു. ഹര്‍പ്രീത് സിങ്, ജസ്പിന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 3.45-നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം ട്രാക്ടര്‍ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെപ്പറ്റി അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Five Indian Students Killed In Road Accident In Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.