ജറൂസലം: ഇസ്രായേൽ നഗരമായ തെൽഅവീവിനടുത്ത് ഫലസ്തീൻ യുവാവിന്റെ വെടിവെപ്പിൽ അഞ്ചു പേർ മരിച്ചു. ഒരാഴ്ചക്കിടെ ഇസ്രായേലിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. തീവ്ര യാഥാസ്ഥിതിക മേഖലയായ ബനീ ബറാഖിൽ നിന്നു തുടങ്ങിയ ആക്രമണം രാമത് ഗാനിലെ കവാടത്തിലാണ് അവസാനിച്ചത്.
മോട്ടോർ സൈക്കിളിൽ എത്തിയ യുവാവ് ആളുകളെ പിന്തുടർന്ന് വെടിവെക്കുകയായിരുന്നു. ആക്രമണം നടത്തിയ ദിയ ഹമർഷേഹിനെ (27) പൊലീസ് വെടിവെച്ചുകൊലപ്പെടുത്തി.
വെസ്റ്റ്ബാങ്കിലെ അൽ അഖ്സ മാർട്ടിയേഴ്സ് ബ്രിഗേഡ്സ് സായുധ വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇസ്രായേലിന്റെ ആതിഥ്യത്തിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുത്തവർക്ക് താക്കീതാണെന്നും സംഘം അറിയിച്ചു. വെടിവെപ്പിൽ മരിച്ചവരിൽ രണ്ടു യുക്രെയ്ൻ പൗരന്മാരുമുണ്ട്. ഇവർ അഭയാർഥികളല്ലെന്നും ഇസ്രായേൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.