സിഡ്നിയിലെ ഷോപ്പിങ് മാളിൽ കത്തിയാക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു

സിഡ്നി: ആസ്ട്രേലിയൻ നഗരമായ സിഡ്നിയിലെ തിരക്കേറിയ ഷോപ്പിങ് മാളിലുണ്ടായ കത്തിയാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.ആക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. വനിത പൊലീസ് ഓഫിസറാണ് ആക്രമിയുടെ നെഞ്ചിലേക്ക് വെടിയുതിർത്തത്. പരിക്കേറ്റവരിൽ  ഒമ്പതുമാസം പ്രായമായ കുട്ടിയും ഉൾപ്പെടുന്നു.

ആക്രമണത്തെ തുടർന്ന് ഷോപ്പിങ് മാള്‍ അടച്ചു. ജനങ്ങള്‍ ഇവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ എന്താണ് ആക്രമണത്തിന് പ്രേരണയായതെന്നോ ഇതുവരെ വ്യക്തമല്ല. ഒരാളാണ് ആക്രമണം നടത്തിയതെന്നും ജനങ്ങളുടെ ജീവന് ഭീഷണിയില്ല എന്നുമാണ് പൊലീസ് പറയുന്നത്.

പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ടോടെയാണ് സിഡ്‌നിയിലെ വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍ മാളില്‍ ആക്രമണമുണ്ടായത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപേരെ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. സംഭവസമയത്ത് നിരവധി പേരാണ് മാളിലുണ്ടായിരുന്നത്. ആക്രമണത്തെത്തുടര്‍ന്ന് പലരും മാളിലെ സൂപ്പര്‍മാര്‍ക്കറ്റിൽ അഭയം തേടി.

Tags:    
News Summary - Five people killed in sydney mall stabbings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.