കിയവിന്റെ ആകാശത്ത് വലിയ വെളിച്ചം മിന്നി മാഞ്ഞു; യുദ്ധ ആശങ്കയിൽ ജനങ്ങൾ, ഉപഗ്രഹമെന്ന് നാസ -വിഡിയോ

കിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിന്റെ ആകാശത്ത് ബുധനാഴ്ച ശക്തമായ വെളിച്ചം മിന്നിമറഞ്ഞു. അസാധാരണമായ വെളിച്ചം നാട്ടുകാരിൽ യുദ്ധ ആശങ്കയുളവാക്കി. തുടർന്ന് യുക്രെയ്ൻ വ്യോമമേഖലയിൽ പരിശോധന ആരംഭിച്ചു.

എന്നാൽ ഇത് നാസയുടെ ഉപഗ്രഹം ഭൂമിയിലേക്ക് വീണതാണെന്നും അത് അന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ തീപിടിച്ചുണ്ടായതാണ് ഈ വെളിച്ചമെന്നുമാണ് കിയവ് സൈനികാധികൃതർ നൽകിയ വിശദീകരണം.

നാസ ഈയാഴ്ച ആദ്യം തന്നെ ഇത്തരമൊരു സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. 300 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം കാലാവധി പൂർത്തിയാക്കി ഭൂമിയിലേക്ക് വീഴുന്നുണ്ടെന്നും ബുധനാഴ്ച അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും നാസ വ്യക്തമാക്കിയിരുന്നു.

സൂര്യനിൽ നിന്നുണ്ടാകുന്ന റേഡിയേഷൻ ഉൾപ്പെടയുള്ള ജ്വാലകളെ കുറിച്ച് പഠിക്കാൻ 2002 ലാണ് റെസി ബഹിരാകാശ പേടകത്തെ നാസ വിക്ഷേപിച്ചത്. 2018 ൽ ഉപഗ്രഹം പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

പ്രാദേശിക സമയം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കിയവിന്റെ ആകാശത്ത് വൻ തിളക്കമുള്ള വെളിച്ചം മിന്നി മറഞ്ഞത്. തുടർന്ന് വ്യോമമേഖലയിൽ പരിശോധന ആരംഭിച്ചു. എന്നാൽ അൽപ്പ സമയങ്ങൾക്കുളളിൽ അത് നാസയുടെ ഉപഗ്രഹം വീണതാണെന്ന് തിരിച്ചറിഞ്ഞുവെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഉപഗ്രഹം അന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ അതിന് തീപിടിച്ചതാണ് വെളിച്ചമായി കണ്ടതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഉപഗ്രഹം തീ പിടിച്ച് നശിച്ചുപോകുമെങ്കിലും ചില ഭാഗങ്ങൾ കണ്ടെടുക്കാനാകുമെന്നാണ് നാസ കരുതുന്നത്. 

Tags:    
News Summary - Flash Of Light Over Ukraine's Kyiv Sparks Anxiety Amid War

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.