മിനിയാപോളിസ്: യാത്രക്കാരെൻറ മോശം പെരുമാറ്റത്തെ തുടർന്ന് യു.എസിൽ യാത്രാവിമാനം അടിയന്തിര ലാൻഡിങ് നടത്തി. യാത്രികൻ ലഹരി വസ്തുവെന്ന് സംശയിക്കുന്ന വെള്ള പദാർഥം ഉപയോഗിക്കുകയും മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും ചെയ്തതിനെ തുടർന്നാണ് ന്യൂയോർക്കിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട വിമാനം മിനിയാപോളിസിൽ അടിയന്തിരമായി ഇറക്കിയത്.
മാർക്ക് ആൻറണിയെന്ന പ്രതി വിമാനത്തിൽ വെച്ച് സഹയാത്രികയെ ലൈംഗികമായി അവഹേളിക്കാൻ ശ്രമിച്ചതായും മറ്റൊരാൾ പരാതിപ്പെട്ടു. 42കാരനായ മാർക് ആൻറണി ന്യൂയോർക്കിലെ മെക്കാനിക്വില്ല സ്വദേശിയാണ്. മയക്ക് മരുന്ന് ഉപയോഗത്തിന് ഇയാൾക്കെതിരെ കേസെടുത്തു. മാർക് വിമാന ജീവനക്കാരോട് മോശമായി പെരുമാറുന്നത് മാറ്റ് കവാശിമയെന്നയാൾ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാണ്.
സഹയാത്രികർക്ക് നേരെ ആക്രമിക്കുന്ന രീതിയിൽ ആംഖ്യം കാണിച്ച മാർക് വെള്ള പദാർഥം ഉപയോഗിക്കുന്നതിനായി ഇടക്കിടെ ശുചിമുറിയിൽ പോയതായി വിമാന ജീവനക്കാരി പറഞ്ഞു.
വിമാനത്തിനുള്ളിൽ നടന്ന സംഭവങ്ങളിൽ ജീവനക്കാർ പരിഭ്രാന്തരായതിനെ തുടർന്ന് 'ജെറ്റ്ബ്ലൂ'പൈലറ്റ് അടുത്തുള്ള മിനിയാപോളിസിൽ അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു. മാർക് സഹയാത്രികയോട് മോശമായി പെരുമാറിയതായി യാത്രക്കാരിലൊരാൾ സാൻഫ്രാൻസിസ്കോയിലെ കെ.ജി.ഒ.ടി.വിയോട് പറഞ്ഞു. സ്ത്രീ യാത്രക്കാരോട് അസഭ്യം പറഞ്ഞ ഇയാൾ വംശീയമായ പരാമർശങ്ങൾ നടത്തിയതിനൊപ്പം മാസ്ക് ധരിക്കാനും വിസമ്മതിച്ചു. മാർകിനെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.