ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 100 ലേറെ പേർ മരിച്ചു. നാൽപ്പതിലധികം പേരെ കാണാതായി. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത്. ഇതിനെ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ കിഴക്കൻ പ്രദേശങ്ങളിലടക്കം ആയിരത്തിലധികം കെട്ടിടങ്ങൾ വെള്ളത്തിലായി.
മേഖലകളിൽ സൈന്യത്തിന്റെ രക്ഷാപ്രവർത്തനം തുടരുകയാണ്. തിങ്കളാഴ്ച രാത്രി ലാമൻലെ ഗ്രാമത്തിൽ കുന്നിടിഞ്ഞ് നിരവധി വീടുകൾ മണ്ണിനടിയിലായി.
രക്ഷാപ്രവർത്തകർ ഇവിടെ നിന്ന് മാത്രം 40 ഓളം മൃതദേഹങ്ങൾ കണ്ടെത്തിയതായി ദുരന്ത നിവാരണ സേന വകുപ്പ് പറഞ്ഞു. റോഡുകൾ തകർന്നതും വൈദ്യൂതി ബന്ധം മുറിഞ്ഞതും രക്ഷപ്രവർത്തനത്ത് തടസമാകുന്നുണ്ട്. പല ദ്വീപുകളിലും വ്യാപകമായ പ്രളയക്കെടുതികൾ ഉണ്ടായതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.