മാലി: സ്വന്തം വസതിക്കു സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ മാലദ്വീപ് മുൻ പ്രസിഡന്‍റും നിലവിലെ സ്പീക്കറുമായ മുഹമ്മദ് നശീദിന് പരിക്ക്. വ്യാഴാഴ്ച രാത്രി 8.30 ഓടെ വീട്ടിൽനിന്ന് പുറത്തിറങ്ങാനായി കാറിനരികിലേക്ക് നടന്നു നീങ്ങുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഇടുങ്ങിയ തെരുവിലാണ് നശീദ് താമസിച്ചിരുന്നതെന്നും കാറിനരികിലേക്ക് അൽപ ദൂരം നടന്നെത്തേണ്ടതുെണ്ടന്നും മാലദ്വീപ് യുവജനകാര്യ മന്ത്രി അഹ്മദ് മഹ്ലൂഫ് പറഞ്ഞു. നശീദിനു പുറമെ അംഗരക്ഷകരിലരാൾക്കും ഒരു വിദേശ വിനോദസഞ്ചാരിക്കും പരിക്കേറ്റിട്ടുണ്ട്. ശരീരത്തിൽ നിരവധി മുറിവുകളുള്ള നശീദ് മാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ നശീദിനെ സന്ദർശിച്ച പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സാലിഹ് സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. ആരും സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.