പാരിസ്: ശതകോടീശ്വരനായ ഫ്രഞ്ച് വ്യാപാരിയും മുൻ മന്ത്രിയുമായിരുന്ന ബെർണാഡ് തപി അന്തരിച്ചു. 78 വയസ്സായിരുന്നു. ദീർഘകാലമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ദീർഘകാലമായി മാഴ്സല്ലി ഫുട്ബാൾ ക്ലബ്ബിെൻറ ചെയർമാനായിരുന്നു ഇദ്ദേഹം.
1990കളിൽ സോഷ്യലിസ്റ്റ് സർക്കാറിെൻറ കാലത്ത് അർബൻ അഫയേഴ്സ് മന്ത്രിയായിരുന്നു. പിന്നീട് ഫ്രഞ്ച്, യൂറോപ്യൻ പാർലമെൻറുകളിൽ എം.പിയായി. ഒത്തുകളി വിവാദത്തെ തുടർന്ന് '90കളുടെ അവസാനം അദ്ദേഹത്തിന് ജയിൽവാസമനുഭവിക്കേണ്ടിവന്നു. ഈ സംഭവം ബിസിനസ് സാമ്രാജ്യവും തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.