റോബർട്ട് ജെ ഒ നീൽ

ഉസാമ ബിൻലാദനെ വധിച്ച അമേരിക്കൻ മുൻ നാവിക സേനാംഗം ടെക്‌സാസിൽ അറസ്റ്റിൽ

ഡാലസ്: അൽ ഖ്വയ്ദ തലവൻ ഉസാമ ബിൻലാദനെ വധിച്ച അമേരിക്കൻ മുൻ നാവിക സേനാംഗം റോബർട്ട് ജെ ഒ നീൽ ടെക്‌സാസിൽ അറസ്റ്റിലായി. പൊതുസ്ഥലത്ത് മദ്യപിച്ച് അക്രമമുണ്ടാക്കിയെന്ന കേസിലാണ് 47 കാരനായ റോബർട്ടിനെ അറസ്റ്റ് ചെയ്തത്. 3,500 ഡോളർ ബോണ്ടിൽ പിന്നീട് വിട്ടയച്ചുവെന്നും അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാൻ പൊലീസ് തയാറായിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതാദ്യമായല്ല റോബർട്ട് വിവാദത്തിലാകുന്നത്. 2020-ൽ, മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഡെൽറ്റ എയർലൈൻസ് അദ്ദേഹത്തെ വിലക്കിയിരുന്നു. 2016-ൽ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

2011-ലെ റെയ്ഡിനിടെ ഉസാമ ബിൻ ലാദനെ കൊന്നുവെന്ന് അവകാശപ്പെട്ടതിന് ശേഷമാണ് റോബർട്ട് ജെ ഒ നീൽ പ്രശസ്തനായത്. 2013-ലെ ഒരു അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2017 ൽ പുറത്തിറങ്ങിയ 'ദി ഓപ്പറേറ്റർ' എന്ന തന്റെ ഓർമക്കുറിപ്പിൽ ഈ കഥ അദ്ദേഹം വിവരിക്കുന്നുണ്ട്. അതേസമയം, യു.എസ് സർക്കാർ അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ ഇതുവരെ സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.

Tags:    
News Summary - Former Navy SEAL Robert O’Neill who killed Osama bin Laden arrested in Texas, faces multiple charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.