ഇസ്രായേലിനെതിരെ ഫ്രാൻസ്: ‘അഞ്ചുനില ​കെട്ടിടം തകർത്ത് കുഞ്ഞുങ്ങളടക്കം 100 പേരെ കൊന്നത് അപലപനീയം, ഗസ്സ ഉപരോധം അവസാനിപ്പിക്കണം’

പാരീസ്: ബ​യ്ത് ലാ​ഹി​യ​യി​ൽ 200ലേ​റെ അ​ഭ​യാ​ർ​ഥി​ക​ൾ തി​ങ്ങി​ക്ക​ഴി​ഞ്ഞ അ​ഞ്ചു​നി​ല കെ​ട്ടി​ടം ബോം​ബി​ട്ടു​ത​ക​ർ​ത്ത് കുഞ്ഞുങ്ങളടക്കം 100ഓളം ​പേരെ കൊല​പ്പെടുത്തിയ ഇസ്രായേലിന്റെ ക്രൂര ചെയ്തിയെ അപലപിച്ച് ഫ്രാൻസ്. ഇന്നലെയാണ് വടക്കൻ ഗസ്സയിലെ ബ​യ്ത് ലാ​ഹി​യ​യി​ൽ മനുഷ്യത്വം മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്.

‘ഒക്‌ടോബർ 29ന് വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം പേരെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെ ഫ്രാൻസ് ശക്തമായി അപലപിക്കുന്നു. വടക്കൻ ഗസ്സയിലെ ആശുപത്രികൾക്ക് നേരെ അടുത്തിടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളും അപലപനീയമാണ്. വടക്കൻ ഗസ്സയിലെ ഉപരോധം ഉടൻ അവസാനിപ്പിക്കണം” -ഫ്രാൻസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇന്നലെ രാ​വി​ലെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 109 പേ​രാണ് മരിച്ചത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 25 കു​ട്ടി​ക​ളു​മു​ണ്ട്. നി​ര​വ​ധി പേ​രെ കു​റി​ച്ച് വി​വ​ര​ങ്ങ​ളി​ല്ല. പ​രി​ക്കേ​റ്റ 100ലേ​റെ പേ​രെ ക​മാ​ൽ അ​ദ്‍വാ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ഡോ​ക്ട​ർ​മാ​രെ​യും മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​നെ​യു​മ​ട​ക്കം ഇ​സ്രാ​യേ​ൽ പി​ടി​​ച്ചു​കൊ​ണ്ടു​പോ​യ​തി​നാ​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ പോ​ലും ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​ഹു​സാ​ൻ അ​ബൂ​സ​ഫി​യ അ​റി​യി​ച്ചു.

Tags:    
News Summary - France condemns Israeli strikes in Beit Lahiya that killed nearly 100

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.