പാരീസ്: ചൈനയിൽ നിന്നുവരുന്നവർക്കുള്ള നിർബന്ധിത കോവിഡ് പരിശോധന ഫെബ്രുവരി 15വരെ നീട്ടി ഫ്രാൻസ്. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. ചൈനയിലെ നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് നടപടി. ജനുവരി 31വരെയായിരുന്നു നേരത്തെ നിർബന്ധിത കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിരുന്നത്.
ഡിസംബർ 30നാണ് ചൈനയിൽ നിന്ന് ഫ്രാൻസിലേക്ക് വരുന്ന 11 വയസ്സിന് മുകളിൽ പ്രായമുള്ളവർ യാത്രക്ക് 48 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജറാക്കണമെന്ന് സർക്കാർ ഉത്തരവിട്ടത്. ആറുവയസിനുമുകളിൽ പ്രായമുള്ളവർ വിമാനത്തിൽ മാസ്ക് ധരിക്കണെമെന്നും പരിശോധനയിൽ കോവിഡ് പോസറ്റീവ് ആയ ആളുകൾ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടിവരുമന്നും ഉത്തരവിൽ പറയുന്നു.
സീറോ കോവിഡ് നയത്തിൽ ഇളവ് വരുത്തിയതിന് പിന്നാലെ ചൈനയിയിൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. തുടർന്നാണ് ചൈനയിൽ നിന്നുവരുന്ന യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ നിർബന്ധമാക്കിയത്. ഫ്രാൻസിനു പുറമെ ബ്രിട്ടൺ, സ്‌പെയിൻ, ദക്ഷിണ കൊറിയ, ഇസ്രായേൽ എന്നീ രാജ്യങ്ങളും ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.