പാരീസ്: ഫ്രാൻസിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ പ്രദര്‍ശിപ്പിച്ച അധ്യാപകനെ തലയറുത്തു കൊന്ന സംഭവത്തിൽ 231 വിദേശികളെ നാടുകടത്താൻ തീരുമാനം. തീവ്രവാദ ആശയങ്ങള്‍ പുലര്‍ത്തുന്നവരും ഇത്തരം സംഘടനകളുമായി ബന്ധവുമുള്ളവരുമായി കണ്ടെത്തിയ ആളുകളെയാണ് നാടുകടത്തുന്നത്. ഫ്രാന്‍സിൽ ഞായറാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ആഭ്യന്തരമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പുറത്താക്കൽ നിർദേശം ഉയർന്നുവന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ഫ്രാന്‍സില്‍ അഭയാർഥി പദവി നേടാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിക്കാനും നീക്കമുണ്ട്. പുറത്താക്കാൻ തീരുമാനിച്ചവരിൽ 180 പേർ നിലവിൽ ജയിലിലാണ്. 51 പേരെ കൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഫ്രാൻസിൽ പ്രവാചകെൻറ കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതിെൻറ പേരില്‍ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ അക്രമി പൊലീസിൻെറ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. അധ്യാപകെൻറ കൊലപാതകത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാരീസിൻെറ പ്രാന്തപ്രദേശമായ കോൺഫ്ലാൻസ് സെൻറ് ഹോണറിനിലെ സ്കൂളിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. സംശയാസ്പദമായ നിലയിൽ ഒരാള്‍ സ്കൂളിനു സമീപം ചുറ്റിത്തിരിയുന്നുണ്ടെന്ന് ഫോണിലൂടെ വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിൽ അധ്യാപകെൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു. അക്രമി കത്തിയുമായി പൊലീസിനെ ആക്രമിക്കാൻ തുനിഞ്ഞെന്നും ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയേറ്റതായും പൊലീസ് പറയുന്നു. ഗുരുതരാവസ്ഥയിലായ പ്രതി പിന്നീട് മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന വാദത്തിെൻറ അടിസ്ഥാനത്തിൽ സംഭവത്തിൽ തീവ്രവാദ വിരുദ്ധ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ ഫ്രഞ്ച് അധികൃതർ ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ട്. ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രതിയുടെ നാല് അടുത്ത ബന്ധുക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. സ്കൂളിലെ വിദ്യാർഥിയുടെ പിതാവ് ഉൾപ്പടെ ആറ് പേരെ ശനിയാഴ്ച പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.