പാരീസ് റെയിൽവെ സ്‌റ്റേഷനിൽ കത്തിയുമായി പൊലിസിനെ അക്രമിച്ചയാളെ വെടിവച്ചു കൊന്നു

പാരീസിലെ തിരക്കേറിയ ഗാരെ ഡു നോർഡ് റെയിൽവെ സ്റ്റേഷനിൽ വച്ച് തിങ്കളാഴ്ച പുലർച്ചെ കത്തി ഉപയോഗിച്ച് പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചയാളെ ഫ്രഞ്ച് പൊലീസ് വെടിവെച്ചു കൊന്നു.

സ്റ്റേഷനകത്ത് പട്രോളിംഗ് നടത്തി കൊണ്ടിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

പൊലീസുകാരുടെ സ്വയ രക്ഷക്ക് വേണ്ടിയും യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയും

പൊലീസുകാർക്ക് കൈയ്യിലുള്ള തോക്ക് ഉപയോഗിക്കേണ്ടി വന്നതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ ട്വീറ്റ് ചെയ്തു.

സംഭവ സമയത്ത് സ്റ്റേഷനകത്തുണ്ടായിരുന്ന ഫ്രാൻസിലെ ഒരു ടെലിവിഷൻ മാധ്യമപ്രവർത്തകനാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. പൊലീസ് ഇയാൾക്ക് നേരെ രണ്ട് തവണ വെടി ഉതിർക്കുന്നതായും ദൃശ്യങ്ങളിൽ കാണാം.

സ്റ്റേഷനകത്ത് സ്ഥിരമായി അലഞ്ഞുതിരിയാറുള്ള ആളാണ് കൊല്ലപ്പെട്ടതെന്നും സുരക്ഷക്ക് വേണ്ടിയാണ് ഇയാൾക്ക് നേരെ വെടി ഉതിർക്കേണ്ടി വന്നതെന്നും ഗതാഗത മന്ത്രി ജീൻ ബാപ്റ്റിസ്റ്റ് ജെബ്ബാരി മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - French Police Shoot Dead Knife-Wielding Man At Paris Station: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:10 GMT