കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജ് ജയിൽ മോചിതനായി

ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി ചാൾസ്​ ശോഭരാജ് ജയിൽ മോചിതനായി. 20 വർഷങ്ങൾക്ക് ശേഷമാണ് ശോഭരാജ് ജയിലിൽ നിന്നും പുറത്തെത്തുന്നത്. 1970കൾ മുതൽ 1980 വരെ നിരവധി കൊലപാതക കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. റോയിട്ടേഴ്സാണ് ശോഭരാജ് ജയിൽ മോചിതനായ വിവരം റിപ്പോർട്ട് ചെയ്തത്.

നേരത്തെ ശോഭരാജിന്റെ മോചനം വൈകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നേപ്പാൾ സുപ്രീംകോടതിയുടെ വിധിയിൽ അവ്യക്തതയുള്ളതിനാലാണ് ശോഭരാജിന്റെ മോചനം വൈകുന്നതെന്നായിരുന്നു റിപ്പോർട്ട്.

78കാരനായ ചാൾസ് ശോഭരാജ് ഏഷ്യയിലുടനീളം 20ഓളം കൊലപാതകം നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. കൊലപാതകത്തിന് ശേഷം ഇരകളെ കൊള്ളയടിക്കുകയാണ് ഇയാളുടെ പ്രധാന ലക്ഷ്യം. നേരത്തെ പ്രായം പരിഗണിച്ചാണ് ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടത്.

Tags:    
News Summary - French Serial Killer Charles Sobhraj Leaves Jail In Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.