ഹോങ്കോങ്: തന്റെ ശേഖരത്തിലുള്ള ബാഗുകൾ ലേലം ചെയ്ത് ഹോങ്കോങ് ശതകോടീശ്വരൻ ജോസഫ് ലോ. ബാഗുകളിൽ കൂടുതലും ഹെംസ് ബാഗുകളാണ്. 32 ലക്ഷം ഡോളറിനാണ് ബാഗുകൾ ലേലം ചെയ്തത്. ഇതിൽ 76 എണ്ണവും ഹെംസ് ബാഗുകളാണ്. തുകയുടെ ഒരു ഭാഗം ചാരിറ്റി പ്രവർത്തനത്തിന് ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. ഡയമണ്ടും രത്നക്കല്ലുകളും പതിച്ച ബാഗുകളും കൂട്ടത്തിലുണ്ടായിരുന്നു.
സമ്മാനം നൽകുന്നതിനാണ് ലോ 1500ലേറെ ഹെംസ് ബാഗുകൾ വാങ്ങിക്കൂട്ടിയത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൈയിൽ ഏതാണ്ട് 1000 ബാഗുകൾ ഉണ്ടെന്നാണ് കരുതുന്നത്. ലേലക്കമ്പനികൾക്ക് സുപരിചിതനായ വ്യക്തിയാണിദ്ദേഹം.
2015ൽ തന്റെ മകൾക്കായി 12കാരറ്റിന്റെ നീല നിറത്തിലുള്ള വജ്രം ലേലത്തിൽ പിടിച്ചത് 5.29കോടി ഡോളറിനായിരുന്നു. അന്നത്തെ റെക്കോർഡ് വിലയായിരുന്നു അത്. ആൻഡി വാർഹോളിന്റെ "മാവോ", ജീൻ-മൈക്കൽ ബാസ്‌ക്വിയറ്റിന്റെ "എവരിതിംഗ് മസ്റ്റ് ഗോ" എന്നിവയുൾപ്പെടെയുള്ള പ്രശസ്തമായ പെയിന്റിംഗുകളും ലോയുടെ പക്കലുണ്ട്. അതെല്ലാം ലണ്ടനിലെ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കാൻ അദ്ദേഹത്തിന് പദ്ധതിയുണ്ട്.
ഏതാണ്ട് 600 കോടി ഡോളറായിരുന്നു ലോയുടെ ആസ്തി. 2021ന്റെ രണ്ടാം പകുതിയിൽ അത് ഇടിഞ്ഞിരുന്നു. 2014ലാണ് ലോയെ അഴമതി, കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി ശിക്ഷിച്ചത്. എന്നാൽ ജയിൽശിക്ഷയനുഭവിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.