ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ; യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ ഇ​ന്ന് വോ​ട്ടി​നി​ട്ടേ​ക്കും

യു​നൈ​റ്റ​ഡ് നാ​ഷ​ൻ​സ്: ഗ​സ്സ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി വെ​ടി​നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പൊ​തു​സ​ഭ​യി​ൽ ചൊ​വ്വാ​ഴ്ച വോ​ട്ടി​നി​ട്ടേ​ക്കും. യു.​​എ​​ൻ ചാ​​ർ​​ട്ട​​റി​​ലെ 99ാം അ​​നു​​ച്ഛേ​​ദ പ്ര​​കാ​​രം സെ​ക്ര​ട്ട​റി ജ​ന​റ​ൽ വി​ളി​ച്ചു​ചേ​ർ​ത്ത അ​ടി​യ​ന്ത​ര ര​ക്ഷാ​സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം വെ​ള്ളി​യാ​ഴ്ച അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തി​രു​ന്നു.

15 അം​​ഗ ര​ക്ഷാ​സ​മി​തി​യി​ൽ അ​മേ​രി​ക്ക വീ​റ്റോ ചെ​യ്യു​ക​യും ബ്രി​ട്ട​ൻ വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ബാ​ക്കി 13 രാ​ജ്യ​ങ്ങ​ളും പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് 193 രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ വോ​ട്ടി​നി​ടു​ന്ന​ത്. വെ​ടി​നി​ർ​ത്ത​ലും ബ​ന്ദി​ക​ളു​ടെ കൈ​മാ​റ്റ​വും ആ​വ​ശ്യ​പ്പെ​ട്ട് ഒ​ക്ടോ​ബ​റി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ 121 രാ​ജ്യ​ങ്ങ​ൾ അ​നു​കൂ​ലി​ച്ച​പ്പോ​ൾ 14 രാ​ജ്യ​ങ്ങ​ൾ എ​തി​ർ​ത്തു. 44 രാ​ജ്യ​ങ്ങ​ൾ വി​ട്ടു​നി​ന്നു. 

Tags:    
News Summary - Gaza Ceasefire-UN General Assembly to vote on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.