വാഷിങ്ടൺ: അഫ്ഗാൻ അഭയാർഥികൾക്ക് സുരക്ഷിതമായി യു.എസിലെത്താനുള്ള അവസരമൊരുക്കണമെന്ന് മുൻ യു.എസ് പ്രസിഡന്‍റ് ജോർജ് ഡബ്യു ബുഷ്. യു.എസിനൊപ്പം നിന്നവരാണ് അഫ്ഗാനികളെന്നും ബുഷ് ഓർമിപ്പിച്ചു.
അഫ്ഗാനികൾ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്‍റെ പുരോഗതിക്കായി മുൻനിരയിൽ നിന്നവരാണ് അവർ. അടിയന്തര സഹായം ആവശ്യപ്പെടുന്ന അഫ്ഗാൻ ജനതക്ക് അത് നൽകാൻ ചുവപ്പുനാട തടസമാകരുത്. സുരക്ഷിതമായി അവരെ നാട്ടിലെത്തിക്കാനുള്ള ബാധ്യത നമുക്കുണ്ട്. സർക്കാറിതര സന്നദ്ധസംഘടനകളും അഫ്ഗാൻ ജനതയെ സഹായിക്കാനായി മുന്നോട്ട് വരണമെന്നും ബുഷ് ആവശ്യപ്പെട്ടു.
അഫ്ഗാൻ അധിനിവേശത്തിന് യു.എസ് തുടക്കം കുറിച്ചപ്പോൾ ബുഷായിരുന്നു പ്രസിഡന്‍റ്. പിന്നീട് 20 വർഷത്തിന് ശേഷം നിലവിലെ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകാലത്ത് അമേരിക്ക അഫ്ഗാൻ വിടുന്നത്. ഇതിന് പിന്നാലെയാണ് അഫ്ഗാനിലെ പ്രവിശ്യകൾ ഓരോന്നായി കീഴടക്കി താലിബാൻ അധികാരം പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.