​ജോർജിയയിൽ വീണ്ടും വോ​ട്ടെണ്ണൽ പൂർത്തിയാക്കി; ബൈഡൻ തന്നെ വിജയി

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനത്ത്​ രണ്ടാമതും വോ​ട്ടെണ്ണൽ പൂർത്തിയാക്കി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന്​ ആരോപിച്ച് പ്രസിഡൻറ്​ ഡോണൾഡ്​​ ട്രംപാണ്​ വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്​. വീണ്ടും വോ​ട്ടെണ്ണൽ നടത്തിയപ്പോഴും ബൈഡൻ തന്നെ വിജയിയായെന്ന്​ അധികൃതർ അറിയിച്ചു.

ജോർജിയ സെക്രട്ടറി ഓഫ്​ സ്​റ്റേറ്റി​ൻെറ വെബ്​സൈറ്റിലാണ്​ വോ​ട്ടെണ്ണൽ പൂർത്തിയായെന്ന അറിയിപ്പ്​ പ്രത്യക്ഷപ്പെട്ടത്​. തെരഞ്ഞെടുപ്പിൽ ബൈഡൻ ജയിച്ചതോടെ മൂന്ന്​ പതിറ്റാണ്ട്​ നീണ്ടുനിന്ന റിപബ്ലിക്ക്​ ആധിപത്യത്തിനാണ്​ ജോർജിയയിൽ അന്ത്യമാവുന്നത്​.

യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ബൈഡൻ വിജയമുറപ്പിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യവുമായി ട്രംപ്​ രംഗത്തെത്തിയിരുന്നു. ബൈഡൻ വിജയം ഉറപ്പിച്ചെങ്കിലും പരാജയം സമ്മതിക്കാൻ ട്രംപ്​ തയാറാവാത്തത്​ പ്രതിസന്ധിയായിരുന്നു.

Tags:    
News Summary - Georgia Recount Complete, Affirms Joe Biden Win: Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.