ടെൽ അവീവ്: തങ്ങൾക്ക് നേരെയുള്ള വൻ ആക്രമണം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന് ജർമൻ വിദേശകാര്യ മന്ത്രി ഹൈകോ മാസ്. ഇസ്രയേൽ സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹം ജർമനിയുടെ നിലപാട് അറിയിച്ചത്. ഇക്കാര്യത്തിൽ ഇസ്രയേലിന് ജർമനി നൽകുന്ന ഐക്യദാർഢ്യം വാക്കുകളിൽ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും ഹൈകോ മാസ് വ്യക്തമാക്കി. മേഖലയിൽ സമാധാനം പുലരുന്നതിനായി വെടിനിർത്തലിനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഏകദിന സന്ദർശനത്തിൽ ഇസ്രയേൽ-ഫലസ്തീൻ പ്രതിസന്ധിയെ കുറിച്ചുള്ള ചർച്ചകൾക്കായി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായും മറ്റ് ഉന്നത മന്ത്രിമാരുമായും കൂടിക്കാഴ്ച്ച നടത്താനും മാസിന് പദ്ധതിയുണ്ട്. വെടിനിർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന് എന്ത് ചെയ്യാനാകുമെന്നതിനെ കുറിച്ചു അദ്ദേഹം ചർച്ച ചെയ്യും.
''ഇസ്രയേലിൽ ആക്രമണം നടത്തിക്കൊണ്ട് അവരെ ഭീഷണിപ്പെടുത്തുന്ന ഗ്രൂപ്പുകളും രാജ്യങ്ങളും ഉള്ളിടത്തോളം കാലം അവിടെയുള്ള ജനങ്ങളെ സംരക്ഷിക്കാൻ ഇസ്രയേലിന് കഴിയേണ്ടതുണ്ട്. അത് അങ്ങനെ തന്നെ തുടരുന്നതിനായി ജർമ്മനി ഇനിയും സംഭാവനകൾ നൽകുന്നത് തുടരും'' -ഇസ്രയേൽ വിദേശകാര്യ മന്ത്രിയോടായി ഹൈകോ മാസ് നിലപാടറിയിച്ചു. 'വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു.. ജനങ്ങളുടെ സുരക്ഷയെ കരുതിക്കൊണ്ട് അക്രമം എത്രയും പെട്ടന്ന് അവസാനിക്കും എന്ന് തന്നെയാണ് തങ്ങൾ കരുതുന്നത്. ഇപ്പോൾ ഇവിടെ വെച്ച് അതിന് ആഹ്വാനം ചെയ്യാൻ താൻ ആഗ്രഹിക്കുന്നു' -അദ്ദേഹം വ്യക്തമാക്കി.
''തെൽ അവീവിലെത്തിയപ്പോൾ ഹമാസ് വീണ്ടും ഇസ്രയേലിനെ ലക്ഷ്യമാക്കി മിസൈലുകൾ തൊടുക്കുന്നതിന് ഞങ്ങൾ സാക്ഷിയായി. ഇസ്രയേൽ ജനത എത്രത്തോളം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതിെൻറ സൂചനയാണത്'' -മാസ് പറഞ്ഞു. ഇരുഭാഗത്തും ജീവൻ നഷ്ടമാവുന്നത് വർധിക്കുകയാണ്. അത് തങ്ങളെ വളരെയധികം ആശങ്കപ്പെടുത്തുന്നു, അതിനാലാണ് വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തങ്ങൾ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
As long as there are states & groups that threaten #Israel with annihilation, it must be able to protect its citizens. Germany will continue to make contributions to ensure this. Our solidarity is not confined to words alone.- @HeikoMaas in Israel 🇮🇱 pic.twitter.com/PCvQBEG6Wc
— GermanForeignOffice (@GermanyDiplo) May 20, 2021
അതേസമയം, ജർമ്മൻ വിദേശ കാര്യമന്ത്രിയുടെ സന്ദർശനം ഇരുരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിെൻറയും ഫലസ്തീൻ വിഷയത്തിൽ അവരുടെ ഐക്യദാർഢ്യത്തിെൻറയും വ്യക്തമായ അടയാളമാണെന്നും ഇസ്രയേൽ വിദേശകാര്യമന്ത്രി ഗാബി അഷ്കേൻസി പറഞ്ഞു. ഗസ്സ ആക്രമണത്തിെൻറ തുടക്കം മുതൽ ജർമ്മനി തങ്ങളെ പിന്തുണച്ചതിനും ഹമാസിനെ അപലപിച്ചതിനും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1/3
— גבי אשכנזי - Gabi Ashkenazi (@Gabi_Ashkenazi) May 20, 2021
My friend, German Foreign Minister, @HeikoMaas, thank you very much for your solidarity visit to #Israel today.
I am grateful for Germany's support since the beginning of the war, and for condemning #Hamas' terrorist activities. pic.twitter.com/f1rlRKuRVy
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.