സൂപർമാർക്കറ്റിൽ ഷോപ്പിങ്ങിനിറങ്ങി ഭീമൻ 'ഗോഡ്​സില്ല'; ഭയന്നുവിറച്ച്​ നാട്ടുകാർ, വിഡിയോ വൈറൽ


ബാ​ങ്കോക്ക്​: തിരക്കുപിടിച്ച സമയത്ത്​ ആളുകൾക്കൊപ്പം ഷോപ്പിങ്ങിന്​ ഒരു കൂറ്റൻ ഗോഡ്​സില്ല സൂപർ മാർക്കറ്റിലെത്തിയാലോ? എ​ത്ര സൗകര്യങ്ങളുണ്ടായാലും ആരും സന്തോഷപൂർവം അതിനെ സ്വാഗതം ചെയ്യില്ലെന്നുറപ്പ്​. എന്നല്ല, കണ്ടുനിൽക്കുന്നവർ ബഹളം വെച്ചും അട്ടഹസിച്ചും പരമാവധി പുറത്തെത്തിക്കാനും സ്വന്തം കാര്യം സുരക്ഷിതമാക്കാനുമാകും ശ്രമിക്കുക.

കഴിഞ്ഞ ദിവസം തായ്​ലൻഡിലുമുണ്ടായ സമാനമായ സംഭവം. ആളുകൾ അകത്തുനിൽക്കുന്നതിനിടെ തുറന്നിട്ട കതകിനുളളിലൂടെ കൂറ്റൻ ഉടുമ്പ്​ അകത്തുകയറി​. പതിയെ നടന്നുനീങ്ങിയ കക്ഷി ആളുകളെ കണ്ടതോടെ ഒരു മൂലയിലെ റാക്കിൽ പറ്റിപ്പിടിച്ചു കയറാനായി പിന്നെ ശ്രമം. നിരത്തിവെച്ച സാധനങ്ങൾ ഒന്നിനു പിറകെ ഒന്നായി താഴെ പതിക്കുന്നതിന​ിടെയും കൂസാതെ പറ്റിപ്പിടിച്ച്​ മുകളിലെത്തുന്നതിൽ വിജയിച്ചു. സ്വസ്​ഥം സുഖം അവിടെ നീണ്ടുനിവർന്ന്​ വാൽ പൊക്കിയും നിലത്തുവെച്ചും കാഴ്ചകൾ കണ്ട്​ വിശ്രമിക്കാനായിരുന്നു പിന്നെ ആളുടെ തീരുമാനം. ഉടുമ്പിന്‍റെ സഞ്ചാരവും വിശ്രമവും പകർത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം വൈറലാണ്​.


വിിഡിയൊ മൊബൈലിൽ പകർത്തിയത്​ ​ആരെന്ന്​ അറിയില്ലെങ്കിലും ട്രാവൽ ഏജൻസിയായ മുണ്ടോ നൊമാഡ ആണ്​ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്​. കാഴ്ച കണ്ട്​ പകച്ചുപോയ കുട്ടികളുടെയും മുതിർന്നവരുടെയും ബഹളം പിന്നാമ്പുറത്ത്​ വ്യക്​തമായി കേൾക്കാം. പക്ഷേ, ഉടുമ്പിനെ പകർത്തുന്ന തിരക്കിൽ ആളുകളാരും വിഡിയോയിൽ പതിഞ്ഞിട്ടില്ല.

സമൂഹ മാധ്യമത്തിൽ എത്തിയതോടെ ഇത്​ അടുത്ത ഗോഡ്​സില്ല ചിത്രത്തിന്‍റെ ഗ്രാന്‍റ്​ ലോഞ്ചിങ്ങാകാം എന്നുവരെ പ്രതികരിക്കുന്നവരുണ്ട്​.

ഇത്തരം വലിയ ഉടുമ്പുകൾ ബാ​േങ്കാക്കിൽ സാധാരണമാണെന്ന്​ ട്വിറ്ററിൽ വിഡിയോ പങ്കുവെച്ച മു​​ണ്ടൊ നൊമാഡ പറയുന്നു. ചത്ത ജീവികളുടെ അഴുകിയ മാംസം ഏറെ ഇഷ്​ടമുള്ള ഇവ പക്ഷേ, സൂപർമാർക്കറ്റിന്‍റെ വാതിൽ കടന്ന്​ അകത്തുകയറുന്നത്​ ആദ്യം.

അകത്തുകടന്നയുടൻ കാഴ്ചകണ്ടിരുന്ന ആരോ ''ദൈവമേ, എല്ലാം നശിപ്പിച്ചല്ലോ' എന്നു പറയുന്നത്​ കേൾക്കാം. മുകളറ്റത്ത്​ ആരുടെയും ശല്യമില്ലാതെ വിശ്രമിച്ച ഉടുമ്പിനെ അവസാനം എന്തു ചെയ്​തുവെന്ന്​ അറിയില്ല. പുറത്തെ കടുത്ത കാലാവസ്​ഥയിൽനിന്ന്​ രക്ഷപ്പെടാൻ അകത്തുകയറി കുടുങ്ങിയതാകാമെന്നാണ്​ കരുതുന്നത്​.

Tags:    
News Summary - 'Godzilla goes shopping': Giant monitor lizard causes chaos inside Thai supermarket, filmed scaling shelves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.