ബലൂചിസ്താൻ: പാകിസ്താനിൽ പ്രാദേശിക ഗായകൻ അജ്ഞാതെൻറ വെടിയേറ്റു മരിച്ചു. ബലൂചിസ്താനിലെ പ്രാദേശിക ഗായകനും മനുഷ്യാവകാശ പ്രവർത്തകയുടെ പിതാവുമായ ഹാനിഫ് ചമ്റോക് ആണ് അദ്ദേഹത്തിെൻറ വീടിന് പുറത്ത് കൊല്ലപ്പെട്ടത്. വെടിയുതിർത്ത ശേഷം കൊലയാളി സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഭീകരവാദികളുമായുള്ള ബന്ധം ആരോപിച്ച് പിടിക്കപ്പെട്ട വനിതാ അവകാശ പ്രവർത്തകയും പാകിസ്താൻ സുരക്ഷാസേനയുടെ വിമർശകയുമായ തയ്യബ ബലോചിെൻറ പിതാവാണ് കൊല്ലപ്പെട്ട ഹാനിഫ് ചമ്റോക്.
ഏതാനും കുട്ടികൾക്ക് വീട്ടിൽവെച്ച് ക്ലാസെടുത്തുകൊണ്ടിരിക്കെ ഇരുചക്രവാഹനത്തിലെത്തിയ തോക്കുധാരി ഹാനിഫ് ചമ്റോകിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പാകിസ്താൻ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. ബലൂചിസ്താൻ പ്രവിശ്യയിലെ ടർബാറ്റ് നഗരത്തിലാണ് സംഭവം നടന്നത്.
കൊലക്ക് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ലെന്നും ഇതുവരെ ആരും കൊലപാതകത്തിെൻറ ഉത്തരവാദിത്തംഏറ്റെടുത്ത് രംഗത്ത് വന്നിട്ടില്ലെന്നും പൊലീസ് ഓഫിസർ റോഷൻ അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.