കോവാക്സിൻ അംഗീകരിച്ച്​ തെക്കേ അമേരിക്കൻ രാജ്യമായ ഗയാന; സുപ്രധാന ചുവടെന്ന്​ ഇന്ത്യ

ഇന്ത്യയുടെ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിൻ കൊറോണ വൈറസിനെതിരെ ഫലപ്രദമെന്ന് തെക്കേ അമേരിക്കൻ രാജ്യമായ ഗയാന അംഗീകരിച്ചതായി ഗയാനയിലെ ഇന്ത്യൻ ഹൈകമ്മീഷൻ അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനിടയിലെ 'സുപ്രധാന ചുവട്​' എന്ന വിശേഷണത്തോടെ ട്വിറ്ററിലാണ് ഹൈകമ്മീഷൻ ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ഗയാന പ്രധാനമന്ത്രി ഇർഫാൻ അലി എന്നിവർ പരസ്പരം ഹസ്തദാനം നടത്തുന്ന ഫോട്ടോ ഉൾപ്പെത്തിയായിരുന്നു ഗയാനയിലെ ഇന്ത്യൻ ഹൈകമ്മീഷന്‍റെ ട്വീറ്റ്.

ആസ്ട്രാസെനിക, സ്പുഡ്നിക്5, സിനോഫാം, സിനോവാക്, ഫൈസർ-ബയോടെക്, മൊഡേർണ, ജോൺസൺ ആൻഡ്​ ജോൺസൺ എന്നീ കോവിഡ് വാക്സിനുകൾക്കായിരുന്നു ഗയാന ഇതുവരെ അംഗീകാരം നൽകിയിരുന്നത്.

ഓസ്ട്രേലിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ കോവാക്സിൻ അംഗീകരിച്ചതിനു പിന്നാലെയാണ് തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയും കോവിഡിനെതിരെ കോവാക്സിൻ ഫലപ്രദമെന്ന് പറയുന്നത്. മൗറീഷ്യസ്, ഫിലിപ്പൈൻസ്, നേപ്പാൾ, മെക്സികോ, ഇറാൻ, ശ്രീലങ്ക, ഗ്രീസ്, എസ്റ്റോണിയ, സിംബാ​വെ തുടങ്ങിയ രാജ്യങ്ങളും നേരത്തെ കോവാക്സിന് അനുമതി നൽകിയിരുന്നു. 


Tags:    
News Summary - Guyana recognises Covaxin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.