ഗസ്സ യുദ്ധം തുടങ്ങിയതിന് ശേഷം ഇസ്രായേലിന് നേരെ ഏറ്റവും ശക്തമായ ആക്രമണവുമായി ഹിസ്ബുല്ല

തെൽ അവീവ്: ഗസ്സ യുദ്ധത്തിന് ശേഷം ഇസ്രായേലിന് നേരെ ഏറ്റവും ശക്തമായ ആക്രമണവുമായി ഹിസ്ബുല്ല. വടക്കൻ ഇസ്രായേൽ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ആക്രമണത്തോടെ മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.

ലെബനാനിലെ പ്രദേശങ്ങൾക്ക് നേരെ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേലും ആക്രമണം തുടങ്ങിയിട്ടുണ്ട്. 290ഓളം റോക്കറ്റുകൾ കഴിഞ്ഞ ദിവസം ലെബനാൻ ലക്ഷ്യമാക്കി തൊടുത്തുവെന്നാണ് ഇസ്രായേൽ പ്രതിരോധസേന അവകാശപ്പെടുന്നത്. പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ലെബനാനിൽ നിന്നും തൊടുത്ത പത്തോളം റോക്കറ്റുകൾ ഇസ്രായേലിലെത്തിയെന്നും പ്രതിരോധ സേന വ്യക്തമാക്കി. മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച രാവിലെയാണ് ടെലിഗ്രാം ചാനലിലൂടെ ആക്രമണം നടത്തിയ വിവരം ഹിസ്ബുല്ല അറിയിച്ചത്. ഹൈഫക്കടുത്ത റാമത് ഡേവിഡ് എയർബേസ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ലെബനാനിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണ് നൽകിയതെന്നും ഹിസ്ബുല്ല അറിയിച്ചു.

പേ​ജ​ർ, വാ​ക്കി ടോ​ക്കി പൊ​ട്ടി​ത്തെ​റി​ക​ളെ കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്നും എ​ന്നാ​ൽ, ഹി​സ്ബു​ല്ല​യെ ല​ക്ഷ്യ​മി​ട്ട് എ​ന്തും ചെ​യ്യു​മെ​ന്നും സു​ര​ക്ഷ സ​മി​തി യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി യു.​എ​ന്നി​ലെ ഇ​സ്രാ​യേ​ൽ ന​യ​ത​ന്ത്ര പ്ര​തി​നി​ധി ഡാ​നി ഡാ​ന​ൻ വ്യ​ക്ത​മാ​ക്കി. വ്യാ​പ​ക ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ലി​ന് താ​ൽ​പ​ര്യ​മി​ല്ല. എ​ന്നാ​ൽ, പ്ര​കോ​പ​നം തു​ട​രാ​ൻ ഹി​സ്ബു​ല്ല​യെ അ​നു​വ​ദി​ക്കി​ല്ല. ഹി​സ്ബു​ല്ല​യു​ടെ ആ​ക്ര​മ​ണം കാ​ര​ണം ഉ​ത്ത​ര മേ​ഖ​ല​യി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കേ​ണ്ടി​വ​ന്ന 60,000 പേ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ഇ​സ്രാ​യേ​ൽ എ​ന്ത് ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​മെ​ന്നും ഡാ​ന​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Hezbollah launches deepest rocket attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.