ചിൻമോയ് കൃഷ്ണ ദാസിന് ബംഗ്ലാദേശ് കോടതി ജാമ്യം നിഷേധിച്ചു

ധാക്ക: രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലടച്ച ഹൈന്ദവ സന്യാസി ചിൻമോയ് കൃഷ്ണ ദാസിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ബംഗ്ലാദേശിലെ കോടതി തള്ളി. മുൻ ‘ഇസ്‌കോൺ’ നേതാവായ ദാസിനെ നവംബർ 25ന് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.

രാജ്യത്തിന്റെ പതാകയെ അനാദരിച്ചുവെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനാൽ ചാറ്റോഗ്രാമിലെ ഒരു കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് കൃഷ്ണദാസിനെ ജയിലിലേക്ക് അയച്ചു.

വിദ്യാർഥികളുടെ പ്രക്ഷോഭത്തിനെതിരായ ക്രൂരമായ അടിച്ചമർത്തലിനെത്തുടർന്ന് ശൈഖ് ഹസീനയുടെ ഭരണത്തിന്റെ പതനത്തിനുശേഷം ബംഗ്ലാദേശ് പ്രക്ഷുബ്ദമായിരുന്നു. പുറത്താക്കപ്പെട്ട ശൈഖ് ഹസീന ആഗസ്റ്റ് 5 ന് രാജ്യം വിട്ടതിനെത്തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധവും വഷളായി.

Tags:    
News Summary - Bangladesh court denies bail to jailed Hindu monk Chinmoy Krishna Das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.