ബൈറൂത്ത്: ഇസ്രായേൽ വ്യോമസേന ലബനാനിൽ അപകടകരമായ ലഘുലേഖകൾ വിതറുന്നതായി ഹിസ്ബുല്ല. ലബനാനിലെ കിഴക്കൻ ബെക്കാ താഴ്‌വരയിലാണ് ക്യു.ആർ കോഡുള്ള ലഘുലേഖകൾ ഇസ്രായേൽ ഇടുന്നതെന്ന് ഹിസ്ബുല്ല മീഡിയ ഓഫിസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇത്തരം ലഘുലേഖകളിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ഫോണിലെ എല്ലാ വിവരങ്ങളും ചോരുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകി. അതിനിടെ, ലബനാനിൽ ഇന്ന് ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ അധിനിവേശ സേന മുന്നറിയിപ്പ് നൽകി. “ഇന്ന് ആക്രമണം ശക്തിപ്പെടുത്തുകയും എല്ലാ സൈനിക യൂനിറ്റുകളും സജീവമാക്കുകയും ചെയ്യും” -ഇസ്രായേൽ സൈനിക മേധാവി ജനറൽ സ്റ്റാഫ് ഹെർസി ഹലേവി പറഞ്ഞതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഞങ്ങൾ പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നത് തുടരും. ഹിസ്ബുല്ലക്ക് ഒരു ഇടവേള നൽകില്ല -ഹലേവി പറഞ്ഞു.
ഇസ്രായേൽ ആകമണം തുടരുന്ന ലബനാനിൽ കൂട്ടപ്പലായനം തുടരുകയാണ്. തെക്കൻ ലെബനനിലെ ജനങ്ങൾക്ക് വീടൊഴിഞ്ഞുപോകുകയല്ലാതെ മറ്റാരുവഴിയുമില്ല. ആക്രമണം നടക്കുമെന്ന് മുന്നറിയിപ്പ് നൽകി ഏതാനും മിനിറ്റുകൾക്ക് ശേഷം തന്നെ വ്യോമാക്രമണം നടത്തുകയാണ് ഇസ്രായേൽ ചെയ്യുന്നത്. കുടിയൊഴിപ്പിക്കൽ ഇപ്പോൾ ഇസ്രാേയൽ ആയുധമായി ഉപയോഗിക്കുയാണെന്ന് നിരീക്ഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.