കറാച്ചി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം തകര്‍ക്കാനും സമീപവാസികളായ ഹിന്ദു കുടുംബങ്ങളെ ആക്രമിക്കാനുമെത്തിയ അക്രമികളെ തടഞ്ഞ് മുസ്‌ലിംകള്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
300ഓളം ഹിന്ദു കുടുംബങ്ങള്‍ താമസിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്ഥലത്തേക്കാണ് അക്രമാസക്തരായ സംഘമെത്തിയത്. ശീതള്‍ ദാസ് എന്ന ഈ കോമ്പൗണ്ടിലേക്കുള്ള കവാടത്തിന് പുറത്ത് ചൊവ്വാഴ്ച രാത്രി അക്രമികള്‍ സംഘടിക്കുകയായിരുന്നു. ചിലര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് അക്രമം അഴിച്ചവിടാനും ആരംഭിച്ചു. എന്നാല്‍, ഇതേ കോമ്പൗണ്ടില്‍ താമസിക്കുന്ന മുസ്‌ലിം കുടുംബങ്ങള്‍ എത്തി അക്രമികളെ തടയുകയായിരുന്നു.
മുസ്‌ലിം കുടുംബങ്ങള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ അക്രമികള്‍ ക്ഷേത്രം തകര്‍ക്കുമായിരുന്നെന്നും തങ്ങള്‍ ആക്രമിക്കപ്പെടുമായിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞതായി ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചു.
30 മുസ്‌ലിം കുടുംബങ്ങളാണ് ശീതള്‍ ദാസ് കോമ്പൗണ്ടില്‍ കഴിയുന്നത്. ഇവരും സമീപവാസികളുമാണ് രക്ഷകരായെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.