ഹേഗ്: രണ്ടാം ലോകയുദ്ധകാലത്ത് നാസി തടവറയിൽ കഴിഞ്ഞ ഹോളോകോസ്റ്റ് അതിജീവിത ഹന്ന ഗോസ്‍ലർ (93) അന്തരിച്ചു. ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതവംശജർ അനുഭവിക്കേണ്ടിവന്ന കഷ്ടതകൾ വിവരിക്കുന്ന ഡയറിക്കുറിപ്പുകളെഴുതി ലോക പ്രശസ്തയായ ആൻ ഫ്രാങ്കിന്റെ അടുത്ത സുഹൃത്തായിരുന്നു.
ബെർഗൻ -ബെൽസൻ നാസി തടവറയിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. കോണ്‍സെൻട്രേഷന്‍ ക്യാമ്പിലെ പീഡനത്തില്‍നിന്ന് ഗോസ്‍ലറും സഹോദരി ഗാബിയും മാത്രമാണ് അവരുടെ കുടുംബത്തില്‍ അതിജീവിച്ചത്.ഗോസ്‌ലര്‍ പിന്നീട് ജറൂസലമിലേക്ക് കുടിയേറി. വാൾട്ടർ പിക്, ഹന്ന ഗോസ്‍ലർ ദമ്പതികൾക്ക് മൂന്നു മക്കളും 11 പേരക്കുട്ടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.