ഹോങ്കോങ്: അർധ സ്വയം ഭരണമേഖലയായ ഹോങ്കോങ്ങിൽ ലെജിസ്ലേറ്റിവ് കൗൺസിൽ തെരഞ്ഞെടുപ്പ് പൂർത്തിയായി. ചൈന നിയന്ത്രണങ്ങൾ കടുപ്പിച്ച ശേഷം ആദ്യമായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. തിങ്കളാഴ്ച ഫലമറിയാം. ജനാധിപത്യ പ്രക്ഷോഭങ്ങൾ നടത്തുന്നവരെ ജയിലിലടക്കാനാണ് ചൈന ദേശീയ സുരക്ഷ നിയമം കൊണ്ടുവന്നതെന്ന് വ്യാപക വിമർശനമുയർന്നിരുന്നു.
ഹോങ്കോങ്ങിൽ നിയമഭേദഗതികൾ വരുത്താൻ അധികാരമുണ്ട് ലെജിസ്ലേറ്റിവ് കൗൺസിലിന്. അതേസമയം, 90 അംഗ കൗൺസിലിൽ 20 എണ്ണത്തിലേക്ക് മാത്രമാണ് നേരിട്ട് തെരഞ്ഞെടുപ്പ് നടക്കുന്നത്.
40 അംഗങ്ങളെ ചൈനീസ് അനുകൂല തെരഞ്ഞെടുപ്പു കമ്മിറ്റി നിയമിക്കും. ബിസിനസ് സ്ഥാപനങ്ങൾ പോലുള്ള പ്രത്യേക സംഘങ്ങൾ 30 അംഗങ്ങളെ നാമനിർദേശം ചെയ്യും. ഇതും ചൈനയോട് ആഭിമുഖ്യം പുലർത്തുന്നവരാകും. ചുരുക്കത്തിൽ ചൈനയുടെ ചട്ടുകമായാണ് കൗൺസിൽ പ്രവർത്തിക്കുക. രാജ്യത്തെ ജനാധിപത്യ പ്രക്ഷോഭകരിൽ ഭൂരിഭാഗവും ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.