മെക്സിക്കോയിൽ യാത്രക്കിടെ ഹോട്ട് എയർ ബലൂണിന് തീ പിടിച്ചു; സഞ്ചാരികൾ താഴേക്ക് ചാടി, രണ്ട് മരണം

മെക്സികോ സിറ്റി: വിനോദസഞ്ചാരികൾ സഞ്ചരിച്ച ഹോട്ട് എയർ ബലൂണിന് തീ പിടിച്ച് രണ്ടുപേർ മരിച്ചു. തീപിടിച്ച ബലൂണിൽ നിന്ന് താഴേക്ക് ചാടിയപ്പേആൾ പരിക്കേറ്റാണ് മരവിച്ചത്.

മെക്സികോ സിറ്റിയിൽ തിയോതിഹുവാക്കൻ പുരാവസ്തു സൈറ്റിന് മുകളിലൂടെ പറക്കവെയാണ് ബലൂണിന് തീപിടിച്ചത്. തീ പടർന്നതോടെ ഭയന്ന യാത്രക്കാർ ബലൂണിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

39 കാരിയായ സ്ത്രീയും 50 കാരനായ പുരുഷനുമാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കുട്ടിക്ക് മുഖത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വീഴ്ചയിൽ വലതുകൈയിന്റെ എല്ലും പൊട്ടിയിട്ടുണ്ട്.

ഇവരോടൊപ്പം കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. 

Tags:    
News Summary - Hot Air Balloon Catches Fire Mid-Air In Mexico, Passengers Jump Off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.