വാഷിങ്ടൺ: കോവിഡ് -19ന് കാരണമാകുന്ന സാർസ്കോവ് വൈറസ് -2 ദീർഘകാല വേദനക്ക് കാരണമാകുന്നത് എങ്ങനെയാണെന്നത് സംബന്ധിച്ച് നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ഈ കണ്ടെത്തൽ ഇതു സംബന്ധിച്ച ചികിത്സക്ക് വഴികാട്ടുമെന്നാണ് ഗവേഷകർ കരുതുന്നത്. സാർസ്കോവ് -2 ശരീരത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായും പഠനം പറയുന്നു.
രോഗബാധിതരാകാതിരിക്കാൻ ശ്രമിക്കേണ്ടതിന്റെ പ്രാധാന്യം പഠനത്തിൽ വ്യക്തമായെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഏപ്രിൽ രണ്ടു മുതൽ അഞ്ചു വരെ യു.എസിലെ ഫിലഡൽഫിയയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഫോർ ഫാർമക്കോളജി ആൻഡ് എക്സ്പിരിമെന്റൽ തെറാപ്യൂട്ടിക്‌സ് വാർഷിക യോഗത്തിലാണ് പഠനം അവതരിപ്പിച്ചത്. ആർ.എൻ.എ സീക്വൻസിങ് ആണ് മാറ്റങ്ങൾ അറിയാൻ ഉപയോഗിച്ചത്. അണുബാധക്ക് കാരണമായ വൈറസ് നീക്കിയശേഷവും വേദന പ്രസരണ ഘടനയിൽ അണുബാധയുടെ ജീൻ മാതൃക അവശേഷിപ്പിച്ചതായി ഗവേഷകർ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.