വാഷിങ്ടൺ: ഗസ്സക്കുള്ള മാനുഷികസഹായം വിലപേശലിന് ഉപയോഗിക്കരുതെന്ന് ഇസ്രായേലിനോട് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഗസ്സയിലേക്ക് സഹായം നൽകാൻ അനുവദിക്കണം. സന്നദ്ധപ്രവർത്തകർക്ക് വെടിവെപ്പിൽ പരിക്കേൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബൈഡൻ നിർദേശിച്ചു.
ഗസ്സക്ക് സഹായം നൽകാൻ മെഡിറ്റനേറിയൻ തീരത്ത് ഒരു താൽകാലിക സംവിധാനം സ്ഥാപിക്കാൻ യു.എസ് സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ബൈഡൻ അറിയിച്ചു. ഇതിലൂടെ കൂടുതൽ ഭക്ഷണവും വെള്ളവും മരുന്നുകളും ഗസ്സക്ക് നൽകാനാവുമെന്നും ബൈഡൻ പറഞ്ഞു.
ഗസ്സയിലെ സിവിലിയൻമാരെ സംരക്ഷിക്കാനുള്ള പ്രാഥമികമായ കടമ ഇസ്രായേലിനുണ്ട്. ആറാഴ്ചത്തെ വെടിനിർത്തൽ കരാറിനായും ബന്ദികളെ വിട്ടയക്കുന്നതിനായും താൻ വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നുവെന്നും ബൈഡൻ അവകാശപ്പെട്ടു.
ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. യു.എന്നിൽ സുരക്ഷാസമിതിയിൽ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രമേയങ്ങൾ വന്നപ്പോഴെല്ലാം അതിനെ വീറ്റോ ചെയ്യുന്ന നിലപാടാണ് യു.എസ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.