യു.എസിലെ തെരുവിൽ നിന്നും കണ്ടെത്തിയ യുവതിയെ ഇന്ത്യയിലെത്തിക്കുമെന്ന് കോൺസുലേറ്റ്

വാഷിങ്ടൺ: യു.എസിലെ തെരുവിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ ഇന്ത്യൻ യുവതിക്ക് എല്ലാ സഹായവും നൽകുമെന്ന് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ. മെഡിക്കൽ സഹായത്തോടൊപ്പം ഹൈദരബാദിലേക്ക് മടങ്ങാനും ഇവരെ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞാഴ്ചയാണ് യു.എസിലെ തെരുവിൽ യുവതി കിടക്കുന്നത് കണ്ടത്. ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആരോഗ്യം യുവതിക്കുണ്ടെന്നും ​അധികൃതർ അറിയിച്ചു.

സയീദ സെയ്ദിയുമായി ബന്ധപ്പെട്ടു. അവർക്ക് മെഡിക്കൽ സഹായം ഉൾപ്പടെ വാഗ്ദാനം ചെയ്തു. അവരെ ഇന്ത്യയിലെത്തിക്കുന്നതിനും സഹായിക്കും. ഇന്നലെ അവർ അമ്മയുമായി സംസാരിച്ചു. ഇപ്പോൾ സയീദക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആരോഗ്യമുണ്ട്. എന്നാൽ, തീരുമാനം അവർ അറിയിച്ചിട്ടില്ലെന്നും യു.എസിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.

കഴിഞ്ഞാഴ്ചയാണ് ഹൈദരാബാദിൽ നിന്നുള്ള സയീദ ലുലു മിൻഹാജ് സെയ്ദിയെ യു.എസിലെ തെരുവിൽ കണ്ടെത്തിയത്. മജിലിസ് ബ​ച്ചാവോ തെഹരീക് എന്ന രാഷ്ട്രീയപാർട്ടിയുടെ നേതാവ് അംജദ് ഖാനാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയുടെ മാതാവ് സയീദ വാജ ഫാത്തിമ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് മകളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുകയായിരുന്നു.

2021ലാണ് സയീദ ഐ.ടിയിൽ ബിരുദാനന്തര ബിരുദ നേടുന്നതിനായി ട്രിനെ യൂനിവേഴ്സിറ്റിയിൽ എത്തിയത്. കഴിഞ്ഞ രണ്ട് മാസം മുമ്പ് വരെ അവർ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇതും നിലക്കുകയായിരുന്നു. തുടർന്ന് വിഷാദരോഗത്തിന് അടിമപ്പെട്ടനിലയിൽ പെൺകുട്ടിയെ യു.എസിലെ തെരുവിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും നഷ്ടമായിരുന്നു.

Tags:    
News Summary - Hyderabad woman, found starving on US streets last week, is fit: India's Consulate General in Chicago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.