സുഖം തോന്നുന്നു; സെനറ്റിൽ ഭൂരിപക്ഷം നേടിയതിനു ശേഷം ആദ്യ പ്രതികരണവുമായി ബൈഡൻ

വാഷിംങ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിൽ സന്തുഷ്ടനാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. സെനറ്റിൽ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പരാമർശം.

ഡെമോക്രാറ്റുകൾക്ക് ഇപ്പോൾ 50 സെനറ്റ് സീറ്റുകളും റിപ്പബ്ലിക്കൻമാർക്ക് 49 സീറ്റുകളുമാണുള്ളത്. നെവാഡയിലെയും അരിസോണയിലെയും മത്സരങ്ങൾക്ക് ശേഷം അടുത്ത രണ്ട് വർഷത്തേക്ക് സെനറ്റിൽ ഭൂരിപക്ഷം നിലനിർത്താൻ ഒരുങ്ങുകയാണ് ഡെമോക്രാറ്റുകൾ.

ഇതുമൂലം 2016 ൽ മുൻ പ്രസിഡന്റ് ബരാക് ഒബാമ നേരിട്ടത് പോലെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനും ജോ ബൈഡന്റെ ജുഡീഷ്യൽ നോമിനികളെ സ്ഥിരീകരിക്കാനും ഡെമോക്രാറ്റുകൾക്ക് കഴിയും . സഭ പാസാക്കിയ ബില്ലുകൾ നിരസിക്കാനും അവരുടെ അജണ്ട തീരുമാനിക്കാനും സെനറ്റിലെ ഡെമോക്രാറ്റുകൾക്ക് സാധിക്കും.

Tags:    
News Summary - I feel good': Joe Biden's 1st remarks as Democrats set to keep Senate majority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.