കമല ഹാരിസിനേക്കാൻ ഇന്ത്യക്കാരുടെ പിന്തുണ​ തനിക്കെന്ന്​ ​ ട്രംപ്​

വാഷിങ്​ടൺ: ഡെമോക്രാറ്റിക് പ്രസിഡൻറ്​ സ്ഥാനാർഥി ജോ ബൈഡനെയും വൈസ്​ പ്രസിഡൻറ്​ സ്ഥാനാർഥി കമല ഹാരിസിനെയും കടന്നാക്രമിച്ച്​ പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപ് ആക്രമിച്ചു. ബൈഡൻ നയിക്കുന്ന അമേരിക്കയിൽ ആരും സുരക്ഷിതരല്ലെന്ന്​ വിമർശിച്ച ട്രംപ്​ കമല അതിലും മോശമാണെന്നും ​ കൂട്ടിച്ചേർത്തു.

''ജോ ബൈഡൻ പ്രസിഡൻറാവുകയാണെങ്കിൽ, അദ്ദേഹം അമേരിക്കയിലെ ഓരോ പൊലീസ് വകുപ്പിനെയും കുരുക്കുന്നതിനുള്ള നിയമനിർമാണം നടത്തും. ഒരുപക്ഷേ കമല ഹാരിസ്​ അതിലും ഒരു പടി മോശമാണ്. അവൾ ഇന്ത്യൻ പാരമ്പര്യമുള്ളയാളാണ്. എന്നാൽ തനിക്ക്​ അവരെക്കാൾ കൂടുതൽ ഇന്ത്യൻ പിന്തുണയുണ്ട്​'' -ട്രംപ്​ പറഞ്ഞു. ന്യൂയോർക്ക് സിറ്റി പൊലീസ് ബെനവലൻറ്​ അസോസിയേഷൻ അംഗങ്ങൾക്കുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

പൊലീസിനോട് ശത്രുതാ സമീപനമാണ്​ കമല ഹാരിസിനുള്ളതെന്നും ട്രംപ്​ ആരോപിച്ചു. ''ബൈഡൻ നിങ്ങളുടെ അന്തസും ബഹുമാനവും ഇല്ലാതാക്കുകയാണ്. ബൈഡ​െൻറ അമേരിക്കയിൽ ആരും സുരക്ഷിതരായിരിക്കില്ല. നവംബർ മൂന്നിന്​ നിങ്ങൾ അത്​ തിരി​െക നേടുമെന്നാണ്​ പറയാനുള്ളത്​''- ട്രംപ്​ തുറന്നടിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.