ഗ്രീൻലാൻറിലെ മഞ്ഞുപാളി അതിവേഗം ഉരുകുന്നു; ഭൂമിയിലെ മനുഷ്യവാസം ഇനി എത്ര നാൾ..?

അനേക വർഷങ്ങളായി ഉറഞ്ഞുകിടക്കുന്ന മഞ്ഞുമലകൾ തടയാനാകാത്ത വേഗതയിൽ ഉരുകിയൊലിക്കുന്നു. അതിവേഗതയിലുള്ള ഇൗ മഞ്ഞുരുക്കം ലോകത്തെയാകെ പ്രളയത്തിൽ മൂടുമെന്ന്​ മുന്നറിയിപ്പ്​ നൽകുന്നത്​ ഒരു കൂട്ടം ഗവേഷകരാണ്​. ആർട്ടിക്​ മേഖലയിലെ ഗ്രീൻലാൻറിൽ നടന്ന ഒരു പഠനമാണ്​ ആരെയും ​െഞട്ടിക്കുന്ന ഫലം പുറത്തുകൊണ്ടുവന്നിരിക്കുന്നത്​്.

ഗ്രീൻലാൻറിൽ 17 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന മഞ്ഞുപാളി അതിവേഗം ഉരുകുകയാണെന്നാണ്​ കോപൻഹേഗൻ സർവകലാശാലയും നോർവെയിലെ ആർട്ടിക്​ സർവകലാശാലയും ഒരുമിച്ചു നടത്തിയ പഠനത്തിലെ കണ്ടെത്തൽ. ഇതേ വേഗതയിൽ മഞ്ഞുരുകിയാൽ 80 വർഷത്തിനകം കടൽ 1.2 മീറ്റർ ഉയരുമെന്നാണ്​ പഠന ശേഷം പുറത്തുവിട്ട റിപ്പോർട്ട്​ ചൂണ്ടികാണിക്കുന്നത്​. കടൽ രണ്ടു മീറ്റർ ഉയർന്നാൽ, മാലദ്വീപും ബംഗ്ലാദേശുമൊന്നും ഇൗ ഭുമുഖത്തു തന്നെ അവശേഷിക്കില്ല.

ഗ്രീൻലാൻറിലെ മഞ്ഞുപാളി പൂർണമായും ഉരുകിയാൽ കടൽ എഴു മീറ്ററോളം ഉയരും. 900 വർഷങ്ങൾകൊണ്ട്​ അതും സംഭവിക്കുമെന്നാണ്​ പഠനം നൽകുന്ന മുന്നറിയിപ്പ്​. ഭൂമുഖത്ത്​ മനുഷ്യരുടെ വാസം തന്നെ ഭീഷണിയിലാകുമെന്നാണ്​ പഠനം നൽകുന്ന സൂചന.

1880 മുതൽ ഗ്രീൻലാൻറിലെ മഞ്ഞുരുക്കം സംഭവിക്കുന്നുണ്ടെന്നാണ്​ പഠന റിപ്പോർട്ടിലുള്ളത്​. വ്യവസായ വിപ്ലവത്തിന്​ ശേഷമുള്ള ആഗോളതാപനം പ്രകൃതിയിൽ വലിയ പരുക്കുകളാണ്​ ഉണ്ടാക്കിയത്​. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും കാർബൺഡൈ ഒാക്​സൈഡി​െൻറ പുറം തള്ളലും ആഗോള താപനത്തെ അതിവേഗത്തിലാക്കി. ആഗോളതാപനത്തി​െൻറ നിരക്ക്​ നിയന്ത്രിച്ചാൽ പോലും ഗ്രീൻലാൻിലെ മഞ്ഞുരുക്കം ഉടനെയൊന്നും തടയാനാകില്ലെന്നാണ്​ ഗവേഷകർ പറയുന്നത്​.

ഗ്രീൻലാൻറിലെ മഞ്ഞുരുക്കം മൺസൂൺ പ്രദേശങ്ങളിലും നാശം വിതക്കാൻ കാരണമാകുമെന്ന മുന്നറിയിപ്പ്​ പഠനം നടത്തിയവർ നൽകുന്നുണ്ട്​. കേരളം പോലുള്ള തീര പ്രദേശങ്ങൾ മഞ്ഞുരുക്കത്തി​െൻറ ഫലങ്ങൾ നേരിടേണ്ടി വരും. ഗ്രീൻലാൻറിൽ നടക്കുന്ന മഞ്ഞുരുക്കം മനുഷ്യർക്ക്​ വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്ന്​ പഠനത്തിന്​ നേതൃത്വം നൽകിയ ഡോ. നിക്​ലസ്​ ബോർസ്​ പറയുന്നു.

മഞ്ഞുരുക്കം കാരണം കടലിലെ ജല നിരപ്പുയർന്നാൽ അപകടത്തിലാകുന്ന രാജ്യങ്ങളുടെ പട്ടികയിലാണ്​ ഇന്ത്യ. ഷാങ്​ഹായി, ലണ്ടൻ, ​േഫ്ലാറിഡ തുടങ്ങിയ നഗരങ്ങളും സമുദ്രനിരപ്പുയർന്നാൽ ഭീഷണിയിലാകുന്ന സ്​ഥലങ്ങളാണ്​. മഞ്ഞുരുക്കത്തി​െൻറ വേഗത നിയന്ത്രിക്കാനായില്ലെങ്കിൽ ഇന്നു കാണുന്ന പല നഗരങ്ങളും സമീപ ഭാവിയിൽ വെള്ളത്തിനടിയിലാകും. ഇൗ പ്രതിഭാസം തുടർന്നാൽ, ഭൂമിയിൽ മനുഷ്യ കുലത്തി​െൻറ നിലനിൽപു തന്നെ ഭീഷണിയിലാകും. 

Tags:    
News Summary - ice in greenland melting fast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.