ലണ്ടൻ: വിഷം വമിപ്പിക്കുന്ന മസിൽ പവറിന്റെ ഉത്തമ ഉദാഹരണമാണ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഒരു സ്ത്രീയായിരുന്നുവെങ്കിൽ യുക്രെയ്നിൽ ആക്രമണം നടത്താൻ ഒരുങ്ങില്ലായിരുന്നുവെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ജർമൻ മാധ്യമങ്ങളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്നും ലോകത്തിന്റെ മെച്ചപ്പെട്ട ഭാവിക്കായി അവരെ അധികാര സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കണമെന്നും ബോറിസ് ജോൺസൺ ആഹ്വാനം ചെയ്തു. തീർച്ചയായും യുദ്ധം തീർന്നുകിട്ടാനാണ് യുക്രെയ്ൻ ജനത ആഗ്രഹിക്കുന്നത്. എന്നാൽ അവിടെ റഷ്യ ഒരു വിട്ടുവീഴ്ചക്കും ഒരുക്കമല്ല. പുടിൻ ഇതുവരെ യുക്രെയ്നുമായി സമാധാന ചർച്ചയാവാമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.