അമേരിക്കൻ സ്റ്റേറ്റായ ഇലനോയിലാണ് കഴിഞ്ഞ വർഷം വിചിത്രമായ സംഭവം നടന്നത്. അമിതവേഗത കാരണം സ്പ്രിങ്ഫ്രീൽഡ് പൊലീസ് തടഞ്ഞു നിർത്തിയതായിരുന്നു ദർത്തവിയസ് ബാൺസിെൻറ കാർ. കാറിന് പുറത്തിറങ്ങിയ ബാൺസിനെ പെട്ടന്ന് കൈവിലങ്ങിട്ട് പൊലീസ് അവരുടെ കാറിനകത്തേക്ക് വലിച്ചിട്ടു. കാരണമായി പറഞ്ഞതാകെട്ട അദ്ദേഹം മയക്കുമരുന്ന് കൈയ്യിൽ വെച്ചെന്നും. ബാൺസിെൻറ കാറിൽ നിന്ന് ചെറിയൊരു സ്വർണ പാത്രത്തിൽ സൂക്ഷിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു സ്പ്രിങ്ഫീൽഡ് പൊലീസ്.
എന്നാൽ, സ്വർണ പാത്രത്തിൽ സൂക്ഷിച്ച സ്വന്തം മകളുടെ ചിതാഭസ്മമാണ് പൊലീസ് മയക്കുമരുന്ന് എന്ന് കരുതി പിടികൂടിയിരിക്കുന്നതെന്ന് ബാൺസിന് തന്നെ അലറി വിളിച്ച് പറയേണ്ടിവന്നു. 2019ലായിരുന്നു മകൾ നജ ബാൺസിനെ അദ്ദേഹത്തിന് നഷ്ടമാകുന്നത്. പരേതയായ മകളുടെ ചിതാഭസ്മത്തെ അപമാനിച്ചതിന് സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് പിതാവ്.
പൊലീസുകാർ ധരിച്ച ബോഡി കാമറയിൽ സംഭവം റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ദൃശ്യങ്ങളിൽ പൊലീസുകാർ ചിതാഭസ്മമുണ്ടായിരുന്ന പാത്രം കൈയ്യിലെടുത്ത് അതിനെ കുറിച്ച് സംസാരിക്കുന്നതും പതിഞ്ഞിരുന്നു. ''ആദ്യം ഞാൻ കരുതിയത് ഇത് ഹെറോയിൻ ആണെന്നായിരുന്നു, അതിന് ശേഷം കൊക്കെയിൻ ആണോ എന്ന് പരിശോധിച്ചു... എന്നാലിത് മെത്തോ എക്സ്റ്റസിയോ ആണെന്നാണ് തോന്നുന്നത്''. -ദൃശ്യങ്ങളിൽ ഒരു പൊലീസ് പറയുന്നത് ഇങ്ങനെയാണ്. കുറച്ച് നിമിഷങ്ങൾക്കുശേഷം, മറ്റൊരു ഉദ്യോഗസ്ഥൻ ബാൺസിനെ അറസ്റ്റ് ചെയ്ത് പൂട്ടിയ പോലീസ് കാറിനടുത്തെത്തി. 'നിങ്ങളുടെ കാറിൽ നിന്ന് എക്സ്റ്റസി / മെത്താംഫെറ്റാമൈൻ കണ്ടെത്തിയതായും പറയുന്നുണ്ട്.
അവർ പറയുന്നത് കേട്ട് ആശയക്കുഴപ്പത്തിലായ ബാൺസിന് ഒടുവിൽ പൊലീസ്, പാത്രം കാണിച്ചുകൊടുക്കുകയായിരുന്നു. അത് കണ്ട അദ്ദേഹം 'അതെെൻറ മകളാണെന്നും എെൻറ മകളെ എനിക്ക് തിരിച്ചുതരൂ' എന്നും ഉച്ചത്തിൽ വിളിച്ചു പറയുന്നതും വിഡിയോയിൽ കാണാം. അവസാനം പൊലീസിന് കാര്യം മനസിലായി ബാൺസിനെ വെറുതെ വിടുകയായിരുന്നു. സംഭവത്തിന് ശേഷം സ്പ്രിങ്ഫീൽഡ് പൊലീസിനെതിരെ കേസ് നൽകിയെങ്കിലും തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന നിലപാടിലാണ് അവർ. എന്തായാലും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.