വാഷിങ്ടൺ: ടെക്സാസിലെ സ്കൂളിൽ വെടിയുതിർത്ത് 21 പേരെ കൊലപ്പെടുത്തുന്നതിന് മുമ്പ് 18 കാരനായ സാൽവഡോർ റാമോസ് ഇൻസ്റ്റഗ്രാമിൽ ഒരു പെൺകുട്ടിക്ക് നിഗൂഢ സന്ദേശം അയച്ചു. ഞാൻ ഒരുങ്ങിപ്പുറപ്പെടുകയാണെന്ന് പെൺകുട്ടിക്കയച്ച സന്ദേശത്തിൽ അയാൾ പറഞ്ഞു.
എനിക്ക് ഒരു രഹസ്യം ലഭിച്ചു, എനിക്കത് നിങ്ങളോട് പറയണം. വാ മൂടി പിടിച്ച് ചിരിക്കുന്ന ഒരു ഇമോജി അയച്ച് കൊണ്ട് അയാൾ പറഞ്ഞു. രാവിലെ 9 മണിയോടെയാണ് അയാൾ പെൺകുട്ടിക്ക് അവസാനമായി സന്ദേശം അയച്ചത്.
ചൊവ്വാഴ്ച പെൺകുട്ടിക്കയച്ച സന്ദേശത്തിൽ ഞാൻ ഒരുങ്ങിപ്പുറപ്പെടുകയാണെന്ന് അയാൾ പറഞ്ഞു. എന്തു ചെയ്യാനാണെന്ന പെൺകുട്ടിയുടെ ചോദ്യത്തിന് 11ന് മുമ്പ് നിങ്ങളോട് പറയാമെന്ന് അയാൾ പറഞ്ഞു. റോമസ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നേരത്തെ പോസ്റ്റ് ചെയ്ത തോക്ക് പിടിച്ച് നിൽക്കുന്ന ഫോട്ടോയിലും പെൺകുട്ടിയെ ടാഗ് ചെയ്തിരുന്നു. 18 വയസ്സ് തികഞ്ഞപ്പോൾ തോക്കുകൾ നിയമപരമായി തന്നെയാണ് ഇയാൾ വാങ്ങിയതെന്നാണ് റിപ്പോർട്ട്.
ടെക്സാസിലെ റോബ് എലമെന്‍ററി സ്കൂളിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് റാമോസ് വെടിയുതിർത്തത്. വെടിവെപ്പിൽ 18 കുട്ടികൾ ഉൾപ്പടെ 21 പേരാണ് കൊല്ലപ്പെട്ടത്. പൊലീസ് തിരിച്ച് നടത്തിയ വെടിവെപ്പിൽ റാമോസ് കോല്ലപ്പെട്ടു. മുത്തശ്ശിയെ വെടിവെച്ചതിന് ശേഷമാണ് ഇയാൾ സ്കൂളിലെത്തിയതെന്ന് ടെക്സാസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.