ഇസ്ലാമാബാദ്: രാജിവെച്ച പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ഭാര്യ റെഹം ഖാന്‍ വീണ്ടും രംഗത്ത്. ഇംറാന്‍ ഖാന് നന്നായി കോമഡി അവതരിപ്പിക്കാന്‍ കഴിയുമെന്നും കപിൽ ശർമയുടെ കോമഡി ഷോയിൽ സിദ്ദുവിന് പകരം ഇംറാന്‍ ഖാനെ ഉൾപ്പെടുത്തണമെന്നും റെഹം ഖാന്‍ പരിഹസിച്ചു. കഴിയുമെങ്കിൽ ഖാന് ബോളിവുഡിൽ അവസരം നൽകണമെന്നും അവർ പറഞ്ഞു.
നേരത്തെ, ഇംറാന്‍ ഖാന്‍ ഒരു വ്യാമോഹിയാണെന്നും മറ്റഉള്ളവരുടെ ഉപദേശങ്ങളൊന്നും ചെവികൊള്ളില്ലെന്നും റെഹം ഖാന്‍ പറഞ്ഞിരുന്നു. മുഖസ്തുതി കേൾക്കാൻ മാത്രം ആഗ്രഹിക്കുന്ന ഒരു സെലിബ്രിറ്റിയാണ് ഖാനെന്നും എപ്പോഴും പേരും കൈയടിയും കേൾക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് മന്ത്രിസഭ വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭരണസഖ്യത്തിലെ വ്യത്യസ്ത കക്ഷികളെ ഒരുമിപ്പിച്ചുകൊണ്ടുപോകാൻ കൂടുതൽ സമയം വേണ്ടി വരുമെന്നതിനാലാണ് മന്ത്രിസഭാ രൂപീകരണം വൈകുന്നത്. ഭരണമുന്നണിയിലെ പ്രധാന പാർട്ടികളായ പാകിസ്താൻ മുസ്‍ലിം ലീഗ് - നവാസ് (പി.എം.എൽ-എൻ), പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) വക്താക്കളെ ഉദ്ധരിച്ചാണ് ഡോൺ ദിനപത്രം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എട്ടു പാർട്ടികളും നാലു സ്വതന്ത്രരും ചേർന്നതാണ് മുന്നണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.