റിയോ െഡ ജനീറോ: കോവിഡ് രണ്ടാം തരംഗത്തിനു മുന്നിൽ വിറങ്ങലിച്ച് ബ്രസീൽ. 24 മണിക്കൂറിനിടെ 4195 മരണം റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ലാറ്റിനമേരിക്കൻ രാജ്യം. 3,37,364 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ദിനംപ്രതി 4000ത്തിലധികം മരണങ്ങളുണ്ടായാൽ മാസങ്ങൾക്കുള്ളിൽ മരണസംഖ്യയിൽ ബ്രസീൽ അമേരിക്കയെ കടത്തിവെട്ടും. അമേരിക്കയേക്കാൾ ജനസംഖ്യ ബ്രസീൽ കുറവാണ്.
ആദ്യമായാണ് ഇവിടെ ഒരുദിനം ഇത്രയധികം മരണങ്ങളുണ്ടാവുന്നത്. മറ്റു രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി കോവിഡിെൻറ പ്രത്യേക തരം വകഭേദമാണ് ബ്രസീലിൽ കണ്ടെത്തിയത്. ജനുവരിയിൽ അമേരിക്കയിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിനേക്കാൾ ഗുരുതരമാണിത്. ആരോഗ്യേമഖലയിൽ വികസനം അപര്യാപ്തമായ ബ്രസീലിൽ നിലവിൽ സർക്കാർ-സ്വകാര്യ ആശുപത്രികളെല്ലാം കോവിഡ് രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. വാക്സിനേഷൻ വിതരണം രാജ്യത്ത് ഫലപ്രദമല്ല. മാസ്ക് ധരിക്കലും സാമൂഹിക അകലം ഉറപ്പിക്കലും മാത്രമാണ് ഈ മഹാമാരിക്ക് പരിഹാരമെന്നും ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്നും പ്രസിഡൻറ് ജെയ്ർ ബൊൽസൊനാരോ പറഞ്ഞു. എന്നാൽ, മരണസംഖ്യ 4000 കടന്നതിൽ പ്രസിഡൻറ് ഒന്നും പറഞ്ഞില്ല. 13 മില്യൺ കോവിഡ് രോഗികൾ രാജ്യത്തുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിെൻറ കണക്ക്. മാർച്ചിൽ മാത്രം 66,570 പേർ മരിച്ചെന്നും കണക്കുകൾ പറയുന്നു. ബ്രസീലിൽ കാണപ്പെട്ട കോവിഡ് വകഭേദം നിയന്ത്രിച്ചില്ലെങ്കിൽ ഭൂമിയിലെ ഒരു മനുഷ്യനും സുരക്ഷിതരായിരിക്കില്ലെന്ന് ബ്രസീലിലെ കോവിഡ് മാറ്റം നിരീക്ഷിക്കുന്ന ഡോ. മിഗ്വൽ നികോളലെയ്സ് ബി.ബി.സിയോട് പറഞ്ഞു. 92ഓളം കോവിഡ് വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇതിൽ പി1 എന്ന വൈറസാണ് ഏറ്റവും അപകടകാരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.