സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാവാന്‍ റയ്യാന ബര്‍ണാവി; ഇന്ന് പുറപ്പെടും

ഫ്ലോറിഡ: സൗദി അറേബ്യയുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് രാജ്യത്തുനിന്നുള്ള ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ഇന്ന് പുറപ്പെടും. സ്തനാർബുദ ഗവേഷകയായ റയ്യാന ബർനാവി ആണ് ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ സൗദി വനിത എന്ന് ബഹുമതി സ്വന്തമാക്കാൻ തയ്യാറായിരിക്കുന്നത്. സൗദിയിലെ പ്രശസ്ത യുദ്ധവിമാന പൈലറ്റായ അലി അൽ ഖർനിയും ദൗത്യത്തിൽ റയ്യാനക്കൊപ്പമുണ്ടാവും.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്‌സിയം സ്‌പേസ് ആണ് ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. എഎക്‌സ്-2 എന്ന സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായാണ് ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര. ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സന്റെറിൽ നിന്ന് ഇന്ന് പ്രാദേശിക സമയം വൈകീട്ട് 5.37 നാണ് സ്പെയ്സ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്തോടെ ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ ദൗത്യസംഘവുമായി കുതിച്ചുയരുക. കമ്പനിയുടെ രണ്ടാമത് സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്.

മുന്‍ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വൈറ്റ്‌സണ്‍ ആയിരിക്കും മിഷന്‍ ലീഡർ. ജോണ്‍ ഷോഫ്‌നര്‍ ആണ് മിഷന്‍ പൈലറ്റ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 10 ദിവസം ചെലവഴിക്കുന്ന രീതിയിലാണ് യാത്ര പദ്ദതിയിട്ടിരിക്കുന്നത്. യാത്രയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് റയ്യാന ബർനാവി പറഞ്ഞു. സൗദി അറേബ്യയിലെ ജനങ്ങളുടെയും എല്ലാ വനിതകളുടേയും പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും റയ്യാന കൂട്ടിച്ചേർത്തു. ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയെന്ന നേട്ടം അടുത്തിടെ യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി കൈവരിച്ചിരുന്നു. 

Tags:    
News Summary - In Saudi's First-Ever Space Mission, A Woman And A Fighter Pilot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.