സിംഗപ്പൂർ: കോവിഡ് 19 പ്രതിസന്ധി സൃഷ്ടിക്കുേമ്പാൾ കുടിയേറ്റ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ സിംഗപ്പൂരിൽ പ്രതിഷേധം. തൊഴിലില്ലായ്മയും പ്രതിസന്ധിയും രൂക്ഷമാകുേമ്പാൾ വിദേശ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന നടപടി രാഷ്ട്രീയ വിഷയമാകുകയാണ്.
വിദേശികൾക്ക് തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഇതിനോടകം രംഗത്തെത്തി. പ്രവാസികൾക്ക് അനുവദിക്കുന്ന തൊഴിലുകളുമായി ബന്ധപ്പെട്ട് സൂക്ഷ്മ പരിശോധന വേണമെന്നാണ് ആവശ്യം.
വിദേശത്തുനിന്ന് രാജ്യത്തെത്തുന്നവർക്കായി കർശന നിയന്ത്രണങ്ങൾ വേണമെന്നാണ് 70 ശതമാനം സിംഗപ്പൂർ നിവാസികളുടെയും ആവശ്യം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിസി സ്റ്റഡീസ് പുറത്തുവിട്ട സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വരും മാസങ്ങളിൽ വിഷയം പാർലമെന്‍റിൽ ചർച്ചയായേക്കും.
'സിംഗപ്പൂരിലെ നാലോ അഞ്ചോ സർവകലാശാലകളിൽനിന്ന് നിരവധി ബിരുദധാരികൾ ഓരോ വർഷവും പഠിച്ച് പുറത്തിറങ്ങുന്നു. സാഹചര്യം 60 വർഷം മുമ്പത്തെപ്പോലെയല്ല' - ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ കിയാൻ പെങ്ക് പറയുന്നു. ഇനിയും വിദേശ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോയെന്നാണ് അവരുടെ ചോദ്യം.
വിദേശകമ്പനികൾക്ക് ഏറ്റവും താൽപര്യമുള്ള ഏഷ്യൻ രാജ്യമാണ് സിംഗപ്പൂർ. കുറഞ്ഞ നികുതിയും നവീന അടിസ്ഥാന ഘടങ്ങളുമാണ് ഇതിന് പ്രധാന കാരണം. യു.എസ് -ചൈന വ്യാപാരയുദ്ധങ്ങൾക്കിടയിൽ ഹോങ്കോങ് അകപ്പെടുേമ്പാഴും സിംഗപ്പൂരാണ് വിദേശ നിക്ഷേപകരുടെ പ്രധാന ആകർഷണം.
വിദേശ നിേക്ഷപത്തെ സ്വാഗതം ചെയ്യുേമ്പാഴും വിദേശ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെയാണ് സമൂഹമാധ്യമങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും ഉയരുന്ന പ്രതിഷേധം.
ഇതോടെ വിദേശ തൊഴിലാളികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നയം രൂപീകരിക്കാനുള്ള സമ്മർദ്ദത്തിൽ അകപ്പെടുകയാണ് സർക്കാറും.
അതേസമയം, പ്രതിഷേധങ്ങൾക്കെതിരെ പ്രതികരണവുമായി മന്ത്രിമാർ രംഗത്തെത്തിയിരുന്നു. സിംഗപ്പൂരിനെ വളരാൻ സഹായിച്ച ശക്തമായ അടിത്ത ഇളക്കരുതെന്നായിരുന്നു ആരോഗ്യമന്ത്രി ഓങ് യെ കുങ്ങിന്‍റെ പ്രതികരണം. ലോകവുമായി ബന്ധെപ്പടാതെ, സഹകരിക്കാതെ രാജ്യത്തിന് അതിജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.