ജനീവ: ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) അഞ്ച് അംഗരാജ്യങ്ങൾ മാത്രം ഈ വർഷം കോവിഡ് -19 വാക്സിനുകളുടെ ആഗോള ഉൽപാദനത്തിന്‍റെ മുക്കാൽ ഭാഗവും വഹിക്കുമെന്ന് ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ ഇവാല പറഞ്ഞു.
ഈ വർഷത്തെ വാക്സിനുകളിൽ 75 ശതമാനവും ചൈന, ഇന്ത്യ, ജർമ്മനി, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ് എന്നീ അഞ്ച് ഡബ്ല്യു.ടി.ഒ അംഗരാജ്യങ്ങളിൽ നിന്നാണ് വരുന്നത്. വാക്സിൻ വിതരണം തുല്യമായി നടക്കേണ്ടതിനാൽ നിർമ്മാണം വിപുലീകരിക്കും. വാക്സിൻ വിതരണം പൂർണമായും സുതാര്യമാക്കും. നിലവിൽ വിമർശനങ്ങളുണ്ട്. ജൂൺ മാസത്തിൽ ലോകമെമ്പാടും 1.1 ബില്യൺ കോവിഡ് വാക്സിൻ നൽകി.
ജൂണിൽ 1.1 ബില്യൺ ഡോസുകളിൽ 1.4 ശതമാനം മാത്രമാണ് ആഫ്രിക്കക്കാർക്ക് ലഭിച്ചത്. ആഗോള ജനസംഖ്യയുടെ 17 ശതമാനമാണ് 0.24 ശതമാനം മാത്രമാണ് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്ക് പോയത്.
വികസിത രാജ്യങ്ങളിൽ, ഓരോ 100 താമസക്കാർക്കും 94 ഡോസുകൾ നൽകിയിട്ടുണ്ട്. ആഫ്രിക്കയിൽ ഇത് 4.5 ശതമാനമാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ 1.6 ശതമാനമാണിത്. ധാർമ്മികവും പ്രായോഗികവും സാമ്പത്തികവുമായ കാരണങ്ങളാൽ വാക്സിൻ വിതരണത്തിലെ വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്നും ഇവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.